അൽഖോബാർ: പ്രമുഖ പ്രവാസി ഫുട്ബാൾ കൂട്ടായ്മയായ ഖോബാർ യുനൈറ്റഡ് എഫ്.സി സൗദി ദേശീയദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വെൽക്കം ഓഡിറ്റോറിയത്തിൽ ചേർന്ന ക്ലബ് എക്സിക്യൂട്ടിവ് യോഗത്തിൽ ആക്ടിങ് പ്രസിഡൻറ് ആഷി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ദമ്മാം സോക്കർ അക്കാദമി പ്രസിഡൻറ് അസ്ലം കണ്ണൂർ സൗദി അറേബ്യക്ക് ആശംസ നേർന്ന് തയാറാക്കിയ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സൗദി ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. മുജീബ് കളത്തിൽ ആമുഖ പ്രഭാഷണം നിർവഹിച്ചു. വിവിധ സംഘടനകളുടെ ഭാരവാഹികളായി തെരഞ്ഞെടുത്ത ക്ലബ് അംഗങ്ങളായ മുജീബ് കളത്തിൽ (ഡിഫ പ്രസിഡൻറ്), ഷബീർ ആക്കോട് (വേൾഡ് മലയാളി ഫെഡറേഷൻ സൗദി ദേശീയ ജന. സെക്ര.), ഷമീം കാട്ടാക്കട (ഡിസ്പാക് ട്രഷ.), സാദിക് അയ്യാലിൽ (ഡിസ്പാക് സെക്ര.) എന്നിവരെ ക്ലബ് മാനേജ്മെൻറ് ആദരിച്ചു.
സി. അബ്ദുൽ റസാഖ്, റഷീദ് മാനമാറി, റഷാദ് മക്കരപ്പറമ്പ്, ടി.പി. ഫിഹാസ് എന്നിവർ ഉപഹാരങ്ങൾ നൽകി. സാദിഖ് അയ്യാലിൽ, റഷാദ് മക്കരപ്പറമ്പ്, ജാഫർ പെരിന്തൽമണ്ണ, ജംഷീർ കാർത്തിക, റിയാസ് എടത്തനാട്ടുകര, ടി.പി. ഫിഹാസ്, ഷബീർ വയനാട്, അസ്ലം കണ്ണൂർ, ഇക്ബാൽ ആനമങ്ങാട്, നിയാസ് മഞ്ചേരി, മുസ്താഖ് അബൂബക്കർ, സമീർ കണ്ണൂർ, അഫ്താബ് സാദിഖ് എന്നിവരെ ക്ലബ് എക്സിക്യൂട്ടിവ് അംഗങ്ങളായി തെരഞ്ഞെടുത്തു. കഴിഞ്ഞ ജൂൺ മുതൽ നടത്താൻ തീരുമാനിച്ചിരുന്ന ക്ലബിെൻറ വാർഷിക ടൂർണമെൻറ് ഉചിതമായ മറ്റൊരു സമയത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചു.നിബ്രാസ് ശിഹാബ് സ്വാഗതവും ഷബീർ ആക്കോട് നന്ദിയും പറഞ്ഞു. റഹീം അലനല്ലൂർ, നൗഷാദ് അലനല്ലൂർ, അബ്ദുല്ല വെള്ളിമാടുകുന്ന്, ജാസിം, ഷൈജൽ വാണിയമ്പലം, ഫൈസൽ വട്ടാറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.