റിയാദ് കിങ്​ ഖാലിദ്​​ വിമാനത്താവളത്തിലെ പാസഞ്ചേഴ്​സ്​ ടെർമിനൽ

റിയാദ് കിങ്​ ഖാലിദ്​​ വിമാനത്താവളത്തിന്​ അന്താരാഷ്​ട്ര പുരസ്​കാരം

​റിയാദ്​: കഴിഞ്ഞ 12 മാസത്തിനുള്ളിൽ യാത്രക്കാർക്കും വിമാനസർവിസുകളുടെ ഓപറേഷനും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തിലും ടെർമിനൽ വികസനത്തിലും ഏറ്റവും മികവ്​ പുലർത്തിയതിനുള്ള അന്താരാഷ്​ട്ര പുരസ്​കാരം റിയാദിലെ കിങ്​ ഖാലിദ്​ രാജ്യാന്തര വിമാനത്താവളത്തിന്​​. ലോകതലത്തിൽ വിമാനത്താവളങ്ങളുടെ ഗുണമേന്മ പരിശോധിച്ച്​ റാങ്കിങ്​ നിർണയിക്കുന്ന അന്താരാഷ്​ട്ര ഏജൻസി സ്​കൈട്രാക്​സി​െൻറ ഈ വർഷത്തെ വേൾഡ്​ എയർപോർട്ട്​ അവാർഡിൽ വികസിത വിമാനത്താവളങ്ങളുടെ പട്ടികയിലാണ്​ റിയാദ്​ ഒന്നാംസ്ഥാനത്ത്​ വന്നത്​.

ഈ വിഭാഗത്തിലെ ആദ്യ 10 സ്ഥാനങ്ങളിൽ ദമ്മാം കിങ്​ ഫഹദ്​ വിമാനത്താവളം മൂന്നാം സ്ഥാനത്തുമെത്തി. സൗദി അറേബ്യക്ക്​ അങ്ങനെ ഇരട്ടനേട്ടമാണ്​ ലഭിച്ചിരിക്കുന്നത്​. ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത്​ ന്യൂയോർക്കിലെ ലാഗാർഡിയ​ വിമാനത്താവളമാണ്​. പാരിസിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്​സ്​പോയിലായിരുന്നു സ്​കൈട്രാക്​സ്​ വേൾഡ്​ എയർപോർട്ട്​ അവാർഡ്​ പ്രഖ്യാപനവും സമർപ്പണവും.

ലോകത്തെ 550 വിമാനത്താവളങ്ങളുടെ പ്രവർത്തനം സംബന്ധിച്ച്​ 100 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കിടയിൽ നടത്തിയ ഒരു മാസം നീണ്ട സർവെയിലൂടെയാണ്​ ​അവാർഡ്​ നിർണയിച്ചത്​. ഗുണനിലവാരത്തിലും വികസനത്തിലും ലോകതലത്തിൽ ഇത്രയധികം വിമാനത്താവളങ്ങൾക്കിടയിൽ നിന്നാണ്​​ റിയാദ്​ ഒന്നും ദമ്മാം മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്​.

Tags:    
News Summary - King Khalid International Airport receives international award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.