റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പുരസ്കാരം
text_fieldsറിയാദ്: കഴിഞ്ഞ 12 മാസത്തിനുള്ളിൽ യാത്രക്കാർക്കും വിമാനസർവിസുകളുടെ ഓപറേഷനും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരത്തിലും ടെർമിനൽ വികസനത്തിലും ഏറ്റവും മികവ് പുലർത്തിയതിനുള്ള അന്താരാഷ്ട്ര പുരസ്കാരം റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന്. ലോകതലത്തിൽ വിമാനത്താവളങ്ങളുടെ ഗുണമേന്മ പരിശോധിച്ച് റാങ്കിങ് നിർണയിക്കുന്ന അന്താരാഷ്ട്ര ഏജൻസി സ്കൈട്രാക്സിെൻറ ഈ വർഷത്തെ വേൾഡ് എയർപോർട്ട് അവാർഡിൽ വികസിത വിമാനത്താവളങ്ങളുടെ പട്ടികയിലാണ് റിയാദ് ഒന്നാംസ്ഥാനത്ത് വന്നത്.
ഈ വിഭാഗത്തിലെ ആദ്യ 10 സ്ഥാനങ്ങളിൽ ദമ്മാം കിങ് ഫഹദ് വിമാനത്താവളം മൂന്നാം സ്ഥാനത്തുമെത്തി. സൗദി അറേബ്യക്ക് അങ്ങനെ ഇരട്ടനേട്ടമാണ് ലഭിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് ന്യൂയോർക്കിലെ ലാഗാർഡിയ വിമാനത്താവളമാണ്. പാരിസിൽ നടന്ന പാസഞ്ചർ ടെർമിനൽ എക്സ്പോയിലായിരുന്നു സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് പ്രഖ്യാപനവും സമർപ്പണവും.
ലോകത്തെ 550 വിമാനത്താവളങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് 100 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്കിടയിൽ നടത്തിയ ഒരു മാസം നീണ്ട സർവെയിലൂടെയാണ് അവാർഡ് നിർണയിച്ചത്. ഗുണനിലവാരത്തിലും വികസനത്തിലും ലോകതലത്തിൽ ഇത്രയധികം വിമാനത്താവളങ്ങൾക്കിടയിൽ നിന്നാണ് റിയാദ് ഒന്നും ദമ്മാം മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.