ജിദ്ദ: മാല ദ്വീപിലെ കിങ് സൽമാൻ മസ്ജിദ് ഉദ്ഘാടനത്തിനൊരുങ്ങി. അതിമനോഹരമായ വാസ്തുവിദ്യയിൽ നിർമിച്ച സൗദി ഭരണകൂടം നിർമിച്ച പള്ളിയുടെ അവസാന മിനുക്ക് പണികൾ പുരോഗമിക്കുകയാണ്. ഉദ്ഘാടനത്തിനു മുന്നോടിയായി സൗദി മതകാര്യ ആക്ടിങ് അണ്ടർ സെക്രട്ടറി ശൈഖ് അവാദ് ബിൻ സബ്തി അൽഅൻസി നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പള്ളി സന്ദർശിച്ചു. പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങൾ ഏകോപന സമിതി അംഗങ്ങൾ കാണുകയും അവശേഷിക്കുന്ന ജോലികൾ സംബന്ധിച്ച വിവരണം തിരക്കുകയും ചെയ്തു.
മാല ദ്വീപിന്‍റെ തലസ്ഥാനത്ത് മനോഹരമായ വാസ്തുവിദ്യയിലാണ് പള്ളി നിർമിച്ചിരിക്കുന്നതെന്നും ഇത് മാലദീപിലെ ജനങ്ങളോടുള്ള സാഹോദര്യബന്ധം വ്യക്തമാക്കുന്നതാണെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. മാല ദ്വീപിൽ പള്ളി നിർമിക്കാൻ മുന്നോട്ട് വന്ന സൗദി ഭരണകൂടത്തിന്‍റെ ഉദാരമായ സമീപനം ഏറെ വിലമതിക്കുന്നുവെന്ന് മാല ദ്വീപ് മതകാര്യ മന്ത്രി ഡോ. അഹ്മ്മദ് സാഹിർ അലി പറഞ്ഞു. ഇരുരാജ്യങ്ങൾക്കിടയിലെ സാഹോദര്യത്തിന്‍റെ മികച്ച രൂപമാണിത്.
ആറ് നിലകളോട് കൂടിയ പള്ളിയിൽ ഒരേ സമയം പതിനായിരത്തിലധികം ആരാധകരെ ഉൾക്കൊള്ളാൻ കഴിയും. കൂടാതെ ഹാളുകൾ, അന്താരാഷ്ട്ര ലൈബ്രറി, കോൺഫറൻസ് ഹാൾ, ഖുർആൻ-ഹദീസ് പഠന കേന്ദ്രം, 41,500 ചതുരശ്ര അടി വിസ്തീർണമുള്ള ക്ലാസ് മുറികൾ എന്നിവ ഉൾപ്പെടുന്നതാണ് പള്ളി. ഏകദേശം 2.4 കോടി ഡോളർ ചെലവഴിച്ചാണ് സൗദി ഭരണകൂടം കിങ് സൽമാൻ മസ്ജിദും അനുബന്ധ കോപ്ലക്സും നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.