????? ????? ??????? ????????????? ????? ????????????? ??????????? ?????????????? ????????? ????? ?????? ??????????

കിങ്​ സൽമാൻറിലീഫ്​: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾക്ക്​  സഹായ വിതരണം ആരംഭിച്ചു

ജിദ്ദ: കിങ്​ സൽമാൻ റീലീഫ്​ ആൻറ്​ ഹ്യൂമാനിറ്റേറിയൻ സ​െൻററിന്​ കീഴിൽ ബംഗ്​ളാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾക്ക്​ അടിയന്തിര സഹായ വിതരണം ആരംഭിച്ചു. ബാലുകാലി, കൂതാ ബോലൻക്​ എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകളിലാണ്​ ബംഗ്​ളാദേശ്​ ഗവൺമ​െൻറും അന്താരാഷ്​ട്ര മൈഗ്രേഷൻ ഒാർഗനൈസേഷനുമായി സഹകരിച്ച്​ സഹായം വിതരണം ചെയ്​തുവരുന്നത്​. 

ഭക്ഷ്യവസ്​തുക്കളടങ്ങിയ കിറ്റ്​, പുതപ്പ്​, തമ്പുകൾ, വിരിപ്പ്​ എന്നിവയാണ്​ അടിയന്തിര സഹായമായി നൽകുന്നത്. സൗദി ഭരണാധികാരി സൽമാൻ രാജാവി​​​െൻറ നിർദേശത്തെ തുടർന്നാണിത്​. റോഹിങ്ക്യൻ അഭയാർഥികൾക്ക്​ 15 ദശലക്ഷം ഡോളറി​​െൻറ സഹായം നൽകാൻ അടുത്തിടെയാണ്​  രാജാവ്​ നിർദേശം നൽകിയത്​. ഇതേ തുടർന്ന്​ അടിയന്തിര സഹായങ്ങൾ വഹിച്ചുള്ള വിമാനങ്ങളും പ്രത്യേക സംഘവും കഴിഞ്ഞാഴ്​ച ബംഗ്​ളാദേശിലെത്തുകയും അടിയന്തിര സഹായ വിതരണത്തിനുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - king salman-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.