തീവ്രവാദത്തിനെതിരെ  ഒരുമിച്ചു പോരാടണമെന്ന്  സൗദി രാജാവ്

ജകാര്‍ത്ത: തീവ്രവാദത്തിനെതിരെ സംയുക്ത പേരാട്ടം വേണമെന്ന ആഹ്വാനവുമായി സൗദിരാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്. ഇന്തോനേഷ്യ സന്ദര്‍ശനത്തിനിടെ പാര്‍ലമെന്‍റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 50 വര്‍ഷത്തിനിടെ സൗദി രാജാവിന്‍െറ ആദ്യ സന്ദര്‍ശനമാണിത്. 

രാജാവിനോടൊപ്പം 1000 പ്രതിനിധികളും ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന്‍െറ ഭാഗമായിട്ടുണ്ട്. ‘‘ലോക മുസ്ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവുംവലിയ വെല്ലുവിളി തീവ്രവാദമാണ്. ലോകത്ത് സമാധാനം പുലരാന്‍ തീവ്രവാദത്തിനെതിരെ ഒരുമിക്കണം’’ -രാജാവ് പറഞ്ഞു. വ്യാഴാഴ്ച ദക്ഷിണേഷ്യയിലെ ഏറ്റവുംവലിയ പള്ളിയായ ഇസ്തിഖ്ലാല്‍ മസ്ജിദ് പ്രസിഡന്‍റ് ജോകോ വിദോദോയുടെ കൂടെ സല്‍മാന്‍ രാജാവ് സന്ദര്‍ശിച്ചു. വെള്ളിയാഴ്ചവരെ രാജാവ് ജകാര്‍ത്തയില്‍ തങ്ങും. സിറിയയിലെ ഐ.എസിനെതിരെയുള്ള അമേരിക്കന്‍ സഖ്യസേനയുടെ ഭാഗമാണ് സൗദി അറേബ്യ. 

മൂന്നാഴ്ച നീളുന്ന ഏഷ്യന്‍ സന്ദര്‍ശനത്തില്‍ ജപ്പാന്‍, ചൈന, മാലദ്വീപ് എന്നീ രാജ്യങ്ങളും രാജാവ് സന്ദര്‍ശിക്കും. നിലവില്‍ ഇന്തോനേഷ്യയിലും ഐ.എസ് ഭീഷണിയുണ്ട്. ജനുവരിയില്‍ ജകാര്‍ത്തയില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്ഫോടനമാണ് ഇന്തോനേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ ഐ.എസ് ആക്രമണം.

Tags:    
News Summary - King Salman urges unity in dealing with terrorism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.