ജിദ്ദ: ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ചതിന് പിന്നാലെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ ജിദ്ദയിലെത്തി സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. കാലങ്ങളായി സൗദി അറേബ്യയുമായി െഎക്യദാർഢ്യം പുലർത്തിവരുന്ന രാജ്യമാണ് ബഹ്റൈനെന്ന് ഹമദ് ബിൻ ഇൗസ ആലു ഖലീഫ പറഞ്ഞു. ബുധനാഴ്ച ജിദ്ദയിലെത്തിയ ഉടനെ നടത്തിയ പ്രസ്താവനയിലാണ് അദ്ദഹം ഇക്കാര്യം വ്യക്തമാക്കിയത്.മേഖലയിലെ സംഭവങ്ങൾ ചർച്ച ചെയ്യുന്നതിനും ബഹ്റൈന് നൽകുന്ന സഹായത്തിനും നന്ദി അറിയിക്കാനാണ് എത്തിയത്. ഇറാൻ,ഖത്തർ ഇടപെടലുകളുണ്ടാകുേമ്പാഴോക്കെ ബഹ്റൈനിൽ സ്ഥിരതയും സമാധാനവും നിലനിർത്തുന്നതിന് സൗദി അറേബ്യ തുണയായിട്ടുണ്ട്. മറ്റ് അറബ് ഇസ് ലാമിക രാജ്യങ്ങളിലും ഖത്തർ ഇടപ്പെടാൻ തുടങ്ങിയ സാഹചര്യത്തിൽ സമാധാനവും സുരക്ഷയും നിലനിർത്താൻ നടപടികളെടുക്കുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ല. ഖത്തർ നിലപാടുകൾ മാറ്റുകയും കരാറുകൾ പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെത്തിയ ബഹ്റൈൻ രാജാവിനെ സൽമാൻ രാജാവ് ജിദ്ദ അൽസലാം കൊട്ടാരത്തിൽ സ്വീകരിച്ചു. നോമ്പ് തുറയിലും പെങ്കടുത്തു. ജിദ്ദ വിമാനത്താവളത്തിലെത്തിയ ബഹ്റൈൻ രാജാവിനെ മക്ക മേഖല ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, ജിദ്ദ മേയർ ഡോ. ഹാനീ അബൂറാസ്, മക്ക മേഖല പൊലീസ് മേധാവി കേണൽ സഅദ് ബിൻ സാലിം അൽഖർനി, ജിദ്ദ വിമാനത്താവള മേധാവി എൻജിനീയർ അബ്ദുല്ല അൽറീമി, മക്ക മേഖല പ്രൊേട്ടാകോൾ ഒാഫീസ് മേധാവി അഹ്മദ് ബിൻ ദാഫിർ എന്നിവർ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.