ജീസാൻ: മൂന്നു പതിറ്റാണ്ട് കാലം ജീസാൻ സബ്യയിൽ പ്രവാസം നയിച്ച സബ്യ കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് തൃപ്പനച്ചിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
സബ്യയിലെ സാമൂഹിക, സാംസ്കാരിക രംഗത്ത് തേൻറതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്ന അദ്ദേഹമെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. പ്രയാസമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് എന്നും താങ്ങും തണലുമായിരുന്നു.
ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. ഷമീർ അമ്പലപ്പാറ അധ്യക്ഷത വഹിച്ചു. ബിൻ നാസർ ആശുപത്രിയിലെ കോവിഡ് വിഭാഗം നഴ്‌സിങ് സൂപ്പർവൈസർ ജിപ്സി ജോർജിനെ ചടങ്ങിൽ ആദരിച്ചു. ബഷീർ ആക്കോട്, ജലീൽ, മൻസൂർ മാസ്റ്റർ, സാദിഖ് മാസ്റ്റർ, ഗഫൂർ വാവൂർ, നാസർ ഇരുമ്പുഴി, ബഷീർ ആക്കോട്, സാലിം, ഷംസുദ്ദീൻ മണ്ണാർക്കാട്, ബഷീർ ഫറോക്ക്, റസാഖ് എന്നിവർ സംസാരിച്ചു.കബീർ പൂക്കോട്ടൂർ സ്വാഗതവും ആരിഫ് ഒതുക്കുങ്ങൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.