കെ.എം.സി.സി തഅസീസ് പരിപാടിയുടെ ലോഗോ പ്രകാശനം ദേശീയ സെക്രട്ടേറിയറ്റംഗം സുലൈമാൻ കൂലേരി നിർവഹിക്കുന്നു

'തഅസീസ്' ലോഗോ പ്രകാശനം ചെയ്തു

അൽഖോബാർ: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്കുകീഴിൽ വിവിധ ഏരിയാ തലങ്ങളിൽ നടത്തുന്ന 'തഅസീസ്'കലാ സാംസ്കാരിക വൈജ്ഞാനിക പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. ഖോബാർ റഫ ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് മൊയ്തുണ്ണി പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടേറിയറ്റംഗം സുലൈമാൻ കൂലേരി ലോഗോ പ്രകാശനം നിർവഹിച്ചു.

അബ്ദുൽ അസീസ് കത്തറമ്മൽ, സലാം ഹാജി കുറ്റിക്കാട്ടൂർ, മുനീർ നന്തി, ആസിഫ് മേലങ്ങാടി, ജുനൈദ് കാഞ്ഞങ്ങാട്, ഷാനി പയ്യോളി, മുഹമ്മദ് പുതുക്കുടി, മൊയ്തീൻ ദേലംപാടി, നജ്മുദ്ദീൻ വെങ്ങാട്, ഹുസൈൻ ഹംസ നിലമ്പൂർ എന്നിവർ സംസാരിച്ചു. രണ്ടു മാസത്തിലേറെ നീളുന്ന 'തഅസീസ്'മേളയിൽ ഏരിയതല പഠനസംഗമങ്ങൾ, കലാകായിക മേള, വനിത-വിദ്യാർഥി സംഗമങ്ങൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറുമെന്ന് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജനറൽ സെക്രട്ടറി ഇസ്മാഈൽ പുള്ളാട്ട് സ്വാഗതവും അൻവർ ഷാഫി വളാഞ്ചേരി നന്ദിയും പറഞ്ഞു.

Tags:    
News Summary - KMCC Central Committee logo Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.