മദീന: 'അന്നം നൽകുന്ന നാടിന് ജീവരക്തം സമ്മാനം' എന്ന പ്രമേയത്തിൽ സൗദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റി നടത്തുന്ന കാമ്പയിെൻറ ഭാഗമായി സൗദി ദേശീയദിനത്തിൽ മദീന കെ.എം.സി.സി രക്തദാനം സംഘടിപ്പിച്ചു.
സൗദി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മദീന കിങ് ഫഹദ് ആശുപത്രിയിൽ രാവിലെ എട്ട് മുതൽ വൈകീട്ട് നാലു വരെ നടന്ന രക്തദാന ക്യാമ്പ് ആശുപത്രി ബ്ലഡ് ബാങ്ക് ഇൻചാർജ് ഹൈത്തം അൽറദ്ദാദി ഉദ്ഘാടനംചെയ്തു.
ഡോ. തുർക്കി അൽ അഹമ്മദി, കെ.എം.സി.സി നേതാക്കളായ സൈദ് മുന്നിയൂർ, ഗഫൂർ പട്ടാമ്പി, ശരീഫ് കാസർകോട്, ഹംസ പെരിമ്പലം, നഫ്സൽ മാസ്റ്റർ, യൂസഫ് അലനല്ലൂർ, ഫസലുറഹ്മാൻ, ഫൈസൽ വെളിമുക്ക്, അഷ്റഫ് ഒമാനൂർ, സലാം ബദർ, മഹബൂബ്, അഷ്റഫ് അഴിഞ്ഞിലം, മനാഫ് തിരൂർ, നവാസ് നേര്യമംഗലം, സൈഫുറഹ്മാൻ, മുജീബ് കോതമംഗലം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെ.എം.സി.സി പ്രവർത്തകരും മദീനയിലെ പ്രവാസി സാംസ്കാരിക സാമൂഹിക രംഗത്തെ നൂറുകണക്കിന് പ്രവർത്തകരും രക്തദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.