കോവിഡ്കാല ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിച്ചവർക്ക് അൽഖോബാർ കെ.എം.സി.സിയുടെ ആദരം അബ്​ദുൽ ബഷീർ, സഹദ് നീലിയത്ത്, സലാം ഹാജി എന്നിവർ ഏറ്റുവാങ്ങുന്നു

കോവിഡ്കാല പ്രവർത്തനത്തിലെ സഹകാരികളെ കെ.എം.സി.സി ആദരിച്ചു

അൽഖോബാർ: കോവിഡ് മഹാമാരിയിൽ മാർച്ച് രണ്ടാമത്തെ ആഴ്​ച മുതൽ അൽഖോബാർ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നടത്തിയ ഭക്ഷ്യ, മരുന്ന് വിതരണം ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിച്ച വ്യാപാര സ്ഥാപനങ്ങളെ ആദരിച്ചു.കേരള മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ അബ്​ദുൽ ബഷീർ (ലുലു ഹൈപ്പർമാർക്കറ്റ്), സഹദ് നീലിയത്ത് (നെസ്​റ്റോ ഹൈപ്പർമാർക്കറ്റ്), അബ്​ദുസ്സലാം ഹാജി കുറ്റിക്കാട്ടൂർ (കബായാൻ ഗ്രൂപ്​) എന്നിവർക്ക് കെ.എം.സി.സി കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ ഉപഹാരം സമ്മാനിച്ചു.

കോവിഡ് പ്രതിസന്ധിയിൽ കെ.എം.സി.സി പ്രവർത്തകരുടെ പ്രവർത്തനം മാതൃകപരമായിരുന്നുവെന്ന് അബ്​ദുൽ ബഷീർ, സഹദ് നീലിയത്ത് എന്നിവർ അഭിപ്രായപ്പെട്ടു. സിദ്ദീഖ് പാണ്ടികശാല അധ്യക്ഷത വഹിച്ചു.ആലിക്കുട്ടി ഒളവട്ടൂർ, സുബൈർ ഉദിനൂർ, സാജിദ് ആറാട്ടുപുഴ, മുജീബ് കളത്തിൽ, സുലൈമാൻ കൂലേരി, ഖാദി മുഹമ്മദ്, മുസ്തഫ കമാൽ, അബ്​ദുൽ മജീദ് കൊടുവള്ളി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു.ഇഖ്ബാൽ ആനമങ്ങാട്, ഫൈസൽ കൊടുമ, ഹബീബ് പൊയിൽ തൊടി, ആസിഫ് മേലങ്ങാടി, മൊയ്തുണ്ണി പാലപ്പെട്ടി, ജുനൈദ് കാഞ്ഞങ്ങാട്, അബ്​ദുൽ നാസർ ദാരിമി, അൻവർ ശാഫി വളാഞ്ചേരി, ലുബൈദ് ഒളവണ്ണ എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.