ജിദ്ദ: കോഴിക്കോട് ജില്ലയിൽനിന്ന് ഹജ്ജ് സേവനത്തിന് പോകുന്നവർക്ക് ജിദ്ദ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഷറഫിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ലത്തീഫ് കളരാന്തിരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. വളന്റിയർ ക്യാപ്റ്റന്മാരായ ഉമർ അരിപ്പാമ്പ്ര, ശിഹാബ് താമരക്കുളം തുടങ്ങിയവർ ഹജ്ജ് വളന്റിയർ സേവനത്തിന്റെ മാർഗനിർദേശങ്ങൾ നൽകി. വി.പി. അബ്ദുറഹിമാൻ, ഇബ്രാഹിം കൊല്ലി, നിസാർ മടവൂർ തുടങ്ങിയവർ സംസാരിച്ചു.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജിദ്ദ ഇന്റർനാഷനൽ സ്കൂളിൽനിന്ന് ആറാംസ്ഥാനത്തോടെ ഉന്നത വിജയം നേടിയ ആയിഷ ഷെസയെയും എട്ടാം സ്ഥാനം നേടിയ നജ ഫാത്തിമയെയും പരിപാടിയിൽ ആദരിച്ചു. ബഷീർ കുറ്റിക്കാട്ടൂർ ഖിറാഅത്ത് നടത്തി.
ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും ജില്ല ഹജ്ജ് സെൽ കോഓഡിനേറ്റർ സാലിഹ് പൊയിൽതൊടി നന്ദിയും പറഞ്ഞു. അബ്ദുൽ വഹാബ്, സുബൈർ വാണിമേൽ, ഷബീർ അലി, ഷാഫി പുത്തൂർ, നസീഹ അൻവർ, ജെസ്ലിയ ലത്തീഫ്, സാബിറ അബ്ദുൽ മജീദ്, ശാലിയ വഹാബ്, കോയമോൻ ഒളവണ്ണ, ഒ.പി. സലാം, അഷ്റഫ് കോങ്ങയിൽ, ഫൈസൽ മണലൊടി, ജലീൽ വടകര, മുഹ്സിൻ നാദാപുരം, റിയാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.