ദമ്മാം: കെ.എം.സി.സി നേതാവിനെ കവർച്ച സംഘം ആക്രമിച്ച് പണം കവർന്നു. ദമ്മാം കെ.എം.സി.സി തൃശൂർ ജില്ലാ ട്രഷറർ ഷെഫീർ അച്ചു പതിയാശ്ശേരിയെയാണ് കവർച്ച സംഘം ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ 10.30 ന് നഗരമധ്യത്തിൽ സീക്കോ ബിൽഡിങ്ങിന് സമീപമുള്ള കിങ് ഫഹദ് ജുമാ മസ്ജിദിന് സമീപം ഹോൾസെയിൽ മാർക്കറ്റിന് മുൻവശത്തെ പാർക്കിങ്ങിലാണ് മൂന്നംഗ സംഘം വധഭീഷണി മുഴക്കി പണം കവർന്നത്.
2,000ത്തോളം റിയാൽ കൊള്ളയടിച്ചു. മറ്റു രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ജോലിക്ക് പോകുന്നതിനായി വാഹനം തുറന്ന ഉടനെ അക്രമികൾ വാഹനത്തിൽ അതിക്രമിച്ച് കയറിയാണ് കവർച്ച നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ജില്ലാ പ്രസിഡൻറ് പി.കെ അബ്ദുറഹീമിെൻറ നേതൃത്വത്തിൽ ദമ്മാം മസ്റൂഇയ്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ദമ്മാമിലും പരിസരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമെല്ലാം കവർച്ച സംഭവങ്ങൾ പെരുകിയതായി അനുഭവസ്ഥർ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.