ദമ്മാം: കർഷകരുടെ കഴുത്തിൽ കുരുക്കായി മാറുന്ന കാർഷിക ബില്ലുകൾ കേന്ദ്രസർക്കാർ ഉടനെ പിൻവലിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്തിെൻറ അതിരുകളിൽ ആഴ്ചകളായി കർഷകർ കാത്തുനിൽക്കുകയാണെന്നും അവരുടെ ദൃഢനിശ്ചയത്തെ കടുത്ത ബലപ്രയോഗത്തിലൂടെയോ ഭയപ്പെടുത്തിയോ ഇല്ലാതാക്കാനാകില്ലെന്നും ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം അഭിപ്രായപ്പെട്ടു.
കർഷക പ്രക്ഷോഭം രാജ്യതലസ്ഥാനത്തിെൻറ അതിരുകളിൽ തമ്പടിച്ചിരിക്കുന്ന കർഷകരുടെ മാത്രം ജീവന്മരണ പോരാട്ടമല്ല, രാജ്യമെമ്പാടുമുള്ള കർഷകരുടെ ആശങ്കയാണത്. ഈ അർഥത്തിൽ കർഷകപ്രക്ഷോഭം ഒരോ ഇന്ത്യാക്കാരെൻറയും ആശങ്കയാണ്. ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ചേർന്ന രാഷ്ട്രീയ യുദ്ധമല്ല.
അടിസ്ഥാന വർഗത്തിെൻറ പോരാട്ടമാണിത്. അവകാശങ്ങൾക്കും ജീവനുമൊപ്പം കൃഷിയും വ്യവസായവും സംരക്ഷിക്കാനുമുള്ള പോരാട്ടമാണിത്. ആ പോരാട്ടത്തിൽ അവർ രാജ്യത്തിെൻറ പരമാധികാരവും മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നു. ഭരണഘടന തത്ത്വങ്ങളോട് സമർപ്പിതമായ രാഷ്ട്രീയപോരാട്ടം ഇവിടെ രൂപപ്പെടുന്നു. ഉള്ളടക്കത്തിലെ ഈ വ്യക്തത ബോധ്യപ്പെട്ടതിനാലാണ് ഇന്ത്യയുടെ മതേതര മനസ്സും കർഷകരുടെയും തൊഴിലാളികളുടെയും കക്ഷികളും പ്രക്ഷോഭത്തെ പിന്തുണക്കുന്നത്. ഭീകരവാദത്തിെൻറയും തീവ്രവാദത്തിെൻറയും കണ്ണിലൂടെ വളച്ചൊടിച്ച് വികൃതമാക്കപ്പെട്ട ലോകവീക്ഷണം മാത്രമാണ് കേന്ദ്ര സർക്കാറിനെ നയിക്കുന്നതെന്നും ഇതിന് രാജ്യം വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഐക്യദാര്‍ഢ്യ സംഗമം അഭിപ്രായപ്പെട്ടു.
'അന്നം തരുന്ന കർഷകരക്ക് അന്നം തരുന്ന നാട്ടിൽ ഐക്യദാർഢ്യം' എന്ന ശീർഷകത്തിലാണ് കിസാൻ സഭ സംഘടിപ്പിച്ചത്. ദമ്മാം ഹോളിഡേ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.എ. നൗഷാദ് അധ്യക്ഷത വഹിച്ചു. മഹമൂദ് പൂക്കാട് ഉദ്ഘാടനം ചെയ്തു. സകരിയ്യ ഫൈസി, ഹമീദ് വടകര, അഷ്റഫ് ആളത്ത് എന്നിവർ സംസാരിച്ചു. അസ്ലം കരിപ്പൂർ സ്വാഗതവും ഖമറുദ്ദീൻ കൊടുവള്ളി നന്ദിയും പറഞ്ഞു. അനസ് പട്ടാമ്പി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.