ജിദ്ദ: നാലു പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കെ.എം.സി.സി മഞ്ചേരി മണ്ഡലം വൈസ് പ്രസിഡൻറ് അബ്ദുൽ കാദർ പുളിയകുത്തിന് സംഘടന യാത്രയയപ്പ് നൽകി. ജിദ്ദ കീഴാറ്റൂർ പഞ്ചായത്ത് കെ.എം.സി.സി മുൻ പ്രസിഡൻറ്, ജിദ്ദ പട്ടിക്കാട് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ നേരത്തേ വഹിച്ചിട്ടുണ്ട്.
നിലവിൽ ജിദ്ദ കീഴാറ്റൂർ പഞ്ചായത്ത് കെ.എം.സി.സി ചെയർമാൻ, ജിദ്ദ പട്ടിക്കാട് വെൽെഫയർ കമ്മിറ്റി ഉപദേശക സമിതി അംഗം എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. യാത്രയയപ്പ് യോഗം കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം നെല്ലിക്കുത്ത് അധ്യക്ഷത വഹിച്ചു. മൂസ പാണ്ടിക്കാട്, മാനു പട്ടിക്കാട്, സുലൈമാൻ കൊടവണ്ടി, എറാടൻ നാസർ, സുബൈർ നെല്ലിക്കുത്ത് തുടങ്ങിയവർ സംസാരിച്ചു. ടി.പി. സുഹൈൽ സ്വാഗതവും മുഹമ്മദ് കുട്ടി പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.