മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കർമം നിർവഹിക്കുന്നതിനു വേണ്ടി മദീനയിലെ എട്ടു ദിവസത്തെ സന്ദർശനം കഴിഞ്ഞ് മക്കയിലെത്തിയ ഇന്ത്യൻ ഹാജിമാരെ മക്ക കെ.എം.സി.സി വളന്റിയർമാർ സ്വീകരിച്ചു.
ഹാജിമാരുടെ മക്കയിലെ താമസസ്ഥലമായ ‘മഹത്തത്തിൽ ബേങ്കി’ ലെ ബിൽഡിങ് നമ്പർ 57 ലെത്തിയ ഡൽഹിയിൽനിന്നുള്ള ഹാജിമാരെ ഫ്രൂട്ട്സ് അടങ്ങിയ കിറ്റ് നൽകി കെ.എം.സി.സി വളന്റിയർമാർ വരവേൽപ്പ് നൽകി. മക്ക കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോൻ, ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, മുസ്ഥഫ മുഞ്ഞക്കുളം, സുലൈമാൻ മാളിയേക്കൽ. മുസ്ഥഫ മലയിൽ, നാസർ കിൻസാര, സിദ്ദീഖ് കൂട്ടിലങ്ങാടി, ഷാഹിദ് പരേടത്ത്, സക്കീർ കാഞ്ഞങ്ങാട്, സമീർ ബദർ, യൂത്ത് ലീഗ് നാഷനൽ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗവും കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് (പസിഡന്റുമായ അഡ്വ. എൻ.എ. കരീം എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.