അൽഖോബാർ: അതിജീവനത്തിനുവേണ്ടി പോരാടുന്ന ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എം.സി.സി പ്രവർത്തകർ കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ പ്രതീകാത്മക പ്രതീഷേധ സമരം സംഘടിപ്പിച്ചു.
കോവിഡ് മാരകമായി രാജ്യത്തിലെ ജനങ്ങളുടെ ജീവൻ എടുക്കുമ്പോൾ ദേശീയതലത്തിൽ കൃത്യമായ ആരോഗ്യനയം എടുക്കാൻ കഴിയാത്ത കേന്ദ്ര സർക്കാർ ലക്ഷദ്വീപ് വിഷയത്തിലൂടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ്. രാജ്യാന്തര തലത്തിൽ അവഹേളനം നേരിട്ട് കൊണ്ടിരിക്കുന്ന മഹാമാരിക്കാലത്തും ഫാഷിസത്തിെൻറ ദണ്ഡ് പ്രയോഗിച്ച് നിഷ്കളങ്കരായ ലക്ഷദ്വീപ് ജനതക്കുമേൽ പ്രയോഗിക്കുന്ന കാടൻ നിയമങ്ങൾ തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് പ്രതിഷേധ സംഗമത്തിൽ സംബന്ധിച്ച അൽഖോബാർ കെ.എം.സി.സി നേതാക്കളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട്, ആസിഫ് മേലങ്ങാടി എന്നിവർ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത ലക്ഷദ്വീപ് ഐക്യദാർഢ്യസമരത്തിൽ കെ.എം.സി.സി ദമ്മാം അബ്ദുല്ല ഫുആദ് ഏരിയ കമ്മിറ്റിയും പങ്കാളികളായി.ഷെബീർ രാമനാട്ടുകര, ലത്തീഫ് മുത്തു, ഷൗക്കത്ത് അടിവാരം, വഹീദ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.