യാംബു: ‘ആത്മീയ ചൂഷണങ്ങൾക്കെതിരെ തൗഹീദിന്റെ മുന്നേറ്റം’ എന്ന ശീർഷകത്തിൽ കേരള നദ്വതുൽ മുജാഹിദീൻ (കെ.എൻ.എം) സംഘടിപ്പിക്കുന്ന സംസ്ഥാന കാമ്പയിന്റെ യാംബു ഏരിയതല പ്രചാരണോദ്ഘാടനം നടന്നു. യാംബു ടൗൺ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കെ.എൻ.എം വിദ്യാഭ്യാസ വകുപ്പ് ഹയർ ബോർഡ് അംഗം ഡോ. പി.എം.എ. വഹാബ് ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ ആത്മീയ ചൂഷണങ്ങൾ വർധിച്ചുവരുകയാണെന്നും മതം പറഞ്ഞ് മനുഷ്യരെ കബളിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന വ്യക്തികൾക്കെതിരെ യോജിച്ച ബോധവത്കരണം നിരന്തരമായി നടക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യാംബു റോയൽ കമീഷൻ ദഅവാ സെന്റർ മലയാള വിഭാഗം മേധാവി അബ്ദുൽ അസീസ് സുല്ലമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാമ്പയിൻ പ്രമേയത്തിൽ ബാദുഷ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. യാംബു ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് സുഹ്രി സ്വാഗതവും പ്രസിഡന്റ് അബ്ദുൽ റഷീദ് വേങ്ങര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.