റിയാദ്: കൊച്ചി കൂട്ടായ്മയുടെ 21ാം വാർഷികത്തോടനുബന്ധിച്ച് ‘രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ’ എന്ന കാമ്പയിന്റെ ഭാഗമായി കിങ് ഫഹദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ബി. ഷാജി, സെക്രട്ടറി ജിനോഷ്, ട്രഷറർ റഫീഖ്, ഇവൻറ് കൺട്രോളർ ഹസീബ്, വൈസ് പ്രസിഡൻറ് റിയാസ്, ജോയൻറ് സെക്രട്ടറി സാജിദ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഷ്റഫ് ടാക്, ജലീൽ കൊച്ചി, തൻവീർ, ഷാജി, ഷഹീൻ, ഹാഫിസ് എന്നിവർ നേതൃത്വം നൽകി. ബ്ലഡ് ഡോണേഴ്സ് കേരള ഭാരവാഹി ഗഫൂർ കൊയിലാണ്ടി, ബിനു കെ. തോമസ്, പി.എം.എഫ് നാഷനൽ സെക്രട്ടറി ഷിബു ഉസ്മാൻ, സെക്രട്ടറി റസ്സൽ മാടത്തിപറമ്പിൽ, റിയാസ് വണ്ടൂർ എന്നിവരും പങ്കെടുത്തു. 50ഓളം പേർ ക്യാമ്പിൽ രക്തദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.