റിയാദ്: റിയാദിലെ പ്രാദേശിക കൂട്ടായ്മയായ കൊച്ചി കൂട്ടായ്മ കുടുംബ സംഗമവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു. എക്സിറ്റ് 16 സുലൈയിലെ റീമാസ് ഇസ്തിറാഹയിലാണ് കുടുംബസംഗമം അരങ്ങേറിയത്.
പൊതുയോഗത്തിൽ ആക്റ്റിങ് പ്രസിഡന്‍റ് മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജി ഹുസൈൻ സ്വാഗതവും റിപ്പോർട്ടിങ്ങും നടത്തി. ട്രഷറർ റഫീഖ് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. കമ്മിറ്റി അംഗങ്ങളായ ജലീൽ കൊച്ചി, കെ.ബി. ഷാജി, അഷറഫ്, ആഷിഖ് എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി നടത്തിയ ഔട്ട് ഡോർ ഗെയിംസിന് സ്പോർട്സ് കൺവീനർ തൻവീർ നേതൃത്വം നൽകി.
വൈകീട്ട് നടന്ന സൗഹൃദ സംഗമത്തിൽ റിയാദ് ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്‍റ് ഷിബു ഉസ്മാൻ, കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ബഷീർ കോട്ടയം, പ്രവാസി മലയാളി ഫൗണ്ടേഷൻ സൗദി നാഷനൽ കമ്മിറ്റി അംഗം ബിനു കെ. തോമസ്, കായംകുളം പ്രവാസി അസോസിയേഷൻ ഭാരവാഹി കെ.ജെ. അബ്ദുൽ റഷീദ്, റിയാദ് മ്യൂസിക് ക്ലബ് സെക്രട്ടറി ലിജോ ജോൺ മഞ്ഞളി എന്നിവർ സംസാരിച്ചു. ഖുർആൻ മനഃപാഠമാക്കിയ കൂട്ടായ്മ അംഗമായ റിയാസിന്‍റെ മകൻ അൽ അമീൻ റിയാസിനെ ചടങ്ങിൽ സമ്മാനം നൽകി അനുമോദിച്ചു. ആർട്സ് കൺവീനർ നിസാറിന്‍റെയും ജലീൽ കൊച്ചിന്‍റെയും നേതൃത്വത്തിൽ നടന്ന ഗാനസന്ധ്യയിൽ റിയാദിലെ ഗായകർ പങ്കെടുത്തു.
ഷെമി ജലീൽ അവതാരകയായി. ഭാരവാഹികളായ ഹസീബ്, ജിനോഷ്, റിയാസ്, അസീസ്, അഹ്‌സൻ, സാജിദ്, ഇജാസ്, ഹാഫിസ്, ഷഹീർ, സൈനുദ്ദീൻ, സാജിദ്, ഇജാസ്, ഷഹീർ, സുമി റിയാസ്, റെമിദ ഹസീബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജിനോഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.