അ​സീ​ർ പ്ര​വാ​സി സം​ഘം ഖ​മീ​സ് മു​ശൈ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ബാ​ബു പ​ര​പ്പ​ന​ങ്ങാ​ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

കോടിയേരി അനുസ്മരണ യോഗം

ഖമീസ് മുശൈത്ത്: അന്തരിച്ച കോടിയേരി ബാലകൃഷ്ണന് ഖമീസ് മുശൈത്തിലെ പ്രവാസി സമൂഹം ആദരാഞ്ജലികൾ അർപ്പിച്ചു. അസീർ പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ബാബു പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽവഹാബ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ബഷീർ മൂന്നിയൂർ, പ്രകാശൻ നാദാപുരം, മുഹമ്മദാലി ചെന്ത്രാപ്പിന്നി, സുരേഷ് മാവേലിക്കര, രാജഗോപാൽ ക്ലാപ്പന, താമരാക്ഷൻ എന്നിവർ സംസാരിച്ചു.


മികച്ച സംഘാടകനും നേതൃപാടവമുള്ള ആളെന്നതിലുമുപരി ഏറ്റവും സാധാരണക്കാരന്റെ വരെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു കോടിയേരി എന്നും ഭരണാധികാരിയെന്ന നിലയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും യോഗം അനുസ്മരിച്ചു. 

Tags:    
News Summary - kodiyeri balakrishnan Memorial Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.