ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കോ​ടി​യേ​രി അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ അ​ജോ ജോ​ർ​ജ് സം​സാ​രി​ക്കു​ന്നു

യാംബുവിൽ നവോദയയുടെ കോടിയേരി അനുശോചന യോഗം

യാംബു: അന്തരിച്ച സി.പി.എം നേതാവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അനുസ്‌മരിച്ച് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. യാംബു ടൗൺ നോവ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യാംബുവിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ രംഗത്തുള്ളവരും പ്രവാസി സംഘടന നേതാക്കളും പങ്കെടുത്തു. ജിദ്ദ നവോദയ യാംബു ഏരിയ രക്ഷാധികാരി അജോ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നവോദയ ഏരിയ കമ്മിറ്റിയുടെ അനുശോചന പ്രമേയം ബിഹാസ് കരുവാരകുണ്ടും കുടുംബവേദിയുടേത് അബ്രഹാം തോമസും യുവജനവേദിയുടേത് നൗഷാദ് തായത്തും അവതരിപ്പിച്ചു. വിവിധ പ്രവാസി സംഘടനകളെ പ്രതിനിധാനംചെയ്ത് ശങ്കർ എളങ്കൂർ (ഒ.ഐ.സി.സി), അബ്ദുൽ കരീം താമരശ്ശേരി, മാമുക്കോയ ഒറ്റപ്പാലം (കെ.എം.സി.സി), താഹിർ ചേളന്നൂർ (തനിമ സംസ്‌കാരിക വേദി), അലി കളിയാട്ടുമുക്ക് (ഐ.സി.എഫ്), മിദ്‌ലാജ് റിദ (പ്രവാസി വെൽഫെയർ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), നിയാസ് യൂസുഫ് (മീഡിയവൺ) എന്നിവർ സംസാരിച്ചു.

രാഷ്ട്രീയ ഭേദമന്യേ എല്ലാവിഭാഗം ജനങ്ങളുടെയും ആദരവ് ഏറ്റു വാങ്ങിയ നേതാവായിരുന്നു കോടിയേരിയെന്ന് വിവിധ സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. നിയമ സഭാംഗമെന്ന നിലയിലും സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. സൗമ്യതയോടെയും സമചിത്തതയോടെയും പ്രശ്നങ്ങളെ നേരിട്ട അദ്ദേഹം രാഷ്ട്രീയ, ഭരണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് വിടവാങ്ങിയതെന്ന് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു. ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റി സെക്രട്ടറി സിബിൾ ഡേവിഡ് സ്വാഗതവും ട്രഷറർ ശ്രീകാന്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - Kodiyeri condolence meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.