റിയാദ്: പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി റിയാദിൽ നിര്യാതനായി. കൊല്ലം കോവൂർ സ്വദേശി സജീവ് രാജപ്പൻ (53) ആണ് മരിച്ചത്. അരിനല്ലൂർ സൂരജ് ഭവനത്തിൽ രാജപ്പൻ-സരസ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു, മക്കൾ: സൂരജ്, ആവണി. കഴിഞ്ഞ ഒമ്പത് വർഷമായി റിയാദ് ന്യൂ സനാഇയ്യയിൽ ഗാൽവൻകോ കമ്പനിയിലെ തൊഴിലാളിയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കമ്പനിയോടൊപ്പം സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.