ദമ്മാം: കൊല്ലം പ്രീമിയർ ലീഗിന്റെ കെ.പി.എൽ സീസൺ മൂന്ന് ക്രിക്കറ്റ് ടൂർണമെന്റ് വ്യാഴം, വെള്ളി ദിവസങ്ങളിൽ ദമ്മാം ഗൂഖാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. കൊല്ലം ജില്ല പ്രവാസികളുടെ ക്ലബ്ബുകൾ അണിനിരക്കുന്ന മത്സരത്തിൽ കരുനാഗപ്പള്ളി ഹിറ്റേഴ്സ്, കൊല്ലൂർവിള നൈറ്റ് റൈഡേഴ്സ്, കൊട്ടാരക്കര ഇലവൻസ് സ്റ്റാഴ്സ്, ഭരണിക്കാവ് എം.ജി.സി, അഷ്ടമുടി വാരിയേഴ്സ്, തേവലക്കര അവഞ്ചേഴ്സ്, അവനൂർ ബ്ലാസ്റ്റേഴ്സ്, കടയ്ക്കൽ ചലഞ്ചേഴ്സ് തുടങ്ങിയ എട്ടു ടീമുകളിലൂടെ 180 ഓളം ക്രിക്കറ്റ് താരങ്ങളാണ് കളിക്കളത്തിൽ എത്തുന്നത്.
ദമ്മാം കൂടാതെ റിയാദ്, ജിദ്ദ, അബഹ എന്നീ പ്രദേശങ്ങളിൽനിന്നുള്ള മികച്ച ക്രിക്കറ്റ് കളിക്കാരും കെ.പി.എൽ സീസൺ മൂന്നിന്റെ മത്സരവേദിയിൽ എത്തുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഉദ്ഘാടന ചടങ്ങ് തുടങ്ങും. നജീം ബഷീർ, സുരേഷ് റാവുത്തർ, നൗഷാദ് തഴവ എന്നിവർ മുഖ്യ രക്ഷാധികാരികളും സിദ്ധു കൊല്ലം ചെയർമാനും ബാബു സലാം വൈസ് ചെയർമാനും മുഹമ്മദ് തസീബ് ഖാൻ ജനറൽ കൺവീനറും ബിജു കൊല്ലം ട്രഷററുമായ സംഘാടക സമിതിയാണ് ടൂർണമെന്റ് നടത്തുന്നത്. സലീം ശാഹുദ്ദീന്റെ മേൽനോട്ടത്തിലുള്ള ടെക്നിക്കൽ കമ്മിറ്റിയും നേതൃത്വം നൽകാനുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.