റിയാദ്: ഗൾഫിലെ സ്കൂൾ അവധി പ്രമാണിച്ച് വിമാനക്കമ്പനികൾ അമിതനിരക്ക് ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് റിയാദ് കെ.എം.സി.സി കോട്ടക്കൽ മണ്ഡലം എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ടിക്കറ്റിന് അമിതനിരക്ക് ഈടാക്കുന്നതിനാൽ കുടുംബസമേതം യാത്ര ചെയ്യുന്ന പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ട്. വിമാനക്കമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്യുന്നത് തടയാൻ കേന്ദ്ര - സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് കോട്ടക്കൽ മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫിസുകൾക്കും കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അനുവദിച്ച മണ്ഡലം എം.എൽ.എ പ്രഫ. ആബിദ് ഹുസൈൻ തങ്ങളെ യോഗം പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞയാഴ്ച നിര്യാതനായ മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറിയും ദലിത് ലീഗ് നേതാവും ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറുമായ എ.പി. ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
മലപ്പുറം ജില്ല കെ.എം.സി.സിക്ക് കീഴിലുള്ള വെൽഫെയർ വിങ്ങിലേക്കുള്ള മണ്ഡലം പ്രതിനിധികളെ യോഗം തെരഞ്ഞെടുത്തു. ബത്ഹയിൽ നടന്ന യോഗം ജില്ല വൈസ് പ്രസിഡൻറ് മൊയ്ദീൻ കുട്ടി പൊന്മള ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അഷ്റഫ് പുറമണ്ണൂർ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ബഷീർ മുല്ലപ്പള്ളി ചർച്ച ഉദ്ഘാടനം ചെയ്തു. ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ, ദിലൈബ് ചാപ്പനങ്ങാടി, നിസാർ പാറശ്ശേരി, അബ്ദുൽ ഗഫൂർ കോൽക്കളം, ഹാഷിം കുറ്റിപ്പുറം, അബ്ദുറഷീദ് അത്തിപ്പറ്റ, മജീദ് ബാവ തലകാപ്പ്, അബ്ദുറഷീദ് കണിയേരി, ഫാറൂഖ് പൊന്മള, മുഹമ്മദ് കല്ലിങ്ങൽ, ഫിറോസ് വളാഞ്ചേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മണ്ഡലം കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ എടയൂർ സ്വാഗതവും ഇസ്മാഈൽ പൊന്മള നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.