റഫീഖ്

കോവിഡ്: മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: കോവിഡ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. വെന്നിയൂർ, കരുമ്പിൽ സ്വദേശി കാട്ടിക്കുളങ്ങര റഫീഖ് (47) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് 25 ദിവസത്തോളമായി ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച ജിദ്ദ കിങ് അബ്​ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ജിസാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അൽഹസ്മി സൂപർ മാർക്കറ്റിൽ പർച്ചേസിങ് മാനേജർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. 12 വർഷത്തോളമായി പ്രവാസിയാണ്. പിതാവ്: അബ്​ദുറഹിമാൻ, മാതാവ്: ഫാത്വിമ, ഭാര്യ: റഷീദ, മക്കൾ: റഷാദ്, റാഷിഖ്, റജീഅ, റൈഫ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.