ജിദ്ദ: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഈ വർഷം ഹജ്ജ് വളന്റിയർ സേവനം ചെയ്തവർക്ക് സ്നേഹസംഗമം സംഘടിപ്പിച്ചു. ജിദ്ദ ഷറഫിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി വൈസ് പ്രസിഡൻറ് ഇബ്രാഹിം കൊല്ലി അധ്യക്ഷത വഹിച്ചു. ഹജ്ജ് വളൻറിയർ സേവനരംഗത്ത് കോഴിക്കോട് ജില്ല കമ്മിറ്റി ചെയ്തുപോരുന്ന സേവനങ്ങളെ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ പ്രശംസിച്ചു.
ഇന്ത്യയിൽനിന്ന് ആദ്യ ഹാജി എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തുടങ്ങുന്ന വളൻറിയർ സേവനം മിനയും കഴിഞ്ഞ് വീണ്ടും എയർപോർട്ടിൽ അവസാന ഹാജിയെയും യാത്രയാക്കി അവസാനിപ്പിക്കുന്ന പ്രവർത്തനമാണ് കെ.എം.സി.സി നടത്തുന്നത്. ജില്ല കമ്മിറ്റിയുടെ ഹജ്ജ് വളൻറിയർ സേവനത്തെ കുറിച്ച് കോഓഡിനേറ്റർ സാലിഹ് പൊയിൽതൊടി വിശദീകരിച്ചു.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഹജ്ജ് സെൽ കാപ്റ്റൻ ശിഹാബ് താമരക്കുളം, വൈസ് പ്രസിഡൻറ് വി.പി. അബ്ദുറഹ്മാൻ, ഫാത്തിമ സിദ്ദിഖ്, സാബിറ മജീദ് തുടങ്ങിയവർ സംസാരിച്ചു. സേവനരംഗത്തെ അനുഭവങ്ങൾ പങ്കുവെച്ച് നൗഫൽ റഹേലി, നിസാർ മടവൂർ, അബ്ദുറഹ്മാൻ ഒളവണ്ണ, കോയമോൻ ഇരിങ്ങല്ലൂർ, ഒ.പി. അബ്ദുസ്സലാം, റഷീദ് പെരുമുഖം, ഷംസീർ ചോയിമുക്ക്, അഷ്റഫ് കോങ്ങയിൽ, മൻസൂർ സിറ്റി, ആബിദ് കല്ലമ്പാറ, ഇക്ബാൽ മാളിയേക്കൽ, സുഹീബ് തുടങ്ങിയവർ സംസാരിച്ചു. ഹജ്ജ് വളൻറിയർമാർക്കുള്ള ജില്ല കമ്മിറ്റിയുടെ സർട്ടിഫിക്കറ്റുകൾ ജില്ല ഭാരവാഹികളായ ഹസ്സൻകോയ പെരുമണ്ണ, സുബൈർ വാണിമേൽ, സൈദലവി (കുട്ടിമോൻ), അഷ്റഫ് നല്ലളം തുടങ്ങിയവർ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും ട്രഷറർ ടി.കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. സിദ്ദിഖ് കൊയിലാണ്ടി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.