റിയാദ്: സ്വകാര്യ സന്ദർശനാർഥം നാട്ടിൽനിന്നെത്തിയ കായംകുളം നഗരസഭ കൗൺസിലർ പി.കെ. അമ്പിളി ടീച്ചർക്ക് റിയാദിലെ കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) സ്വീകരണം നൽകി. ന്യൂ മലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ സത്താർ കായംകുളം അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പരസ്പര സഹായകമായ കൂട്ടായ്മയിലൂടെ പ്രവാസികൾ തന്നെ അവരുടെ ഉന്നമനത്തിനായി മുൻകൈയെടുക്കണമെന്ന് പി.കെ. അമ്പിളി അഭിപ്രായപ്പെട്ടു.
എഴുത്തുകാരിയും കൃപ നിർവാഹക സമിതി അംഗവുമായ നിഖില സമീറിനെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാഭ്യാസ കൗൺസലർ ഡോ. ജയചന്ദ്രൻ, മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, കൃപ ഉപദേശക സമിതി അംഗം മുജീബ് കായംകുളം, മുൻ പ്രസിഡൻറ് പി.കെ. ഷാജി, നന്മ കരുനാഗപ്പള്ളി കൂട്ടായ്മ ജനറൽ സെക്രട്ടറി ഷാജഹാൻ മൈനാഗപ്പള്ളി, ജീവകാരുണ്യ കൺവീനർ കബീർ ചപ്പാത്ത്, അമീർ കോയിവിള, മീഡിയ കൺവീനർ സമീർ കാസിം എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ സൈഫ് കൂട്ടുങ്കൽ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഇസ്ഹാഖ് ലവ്ഷോർ സ്വാഗതവും ട്രഷറർ അഷ്റഫ് തകഴി നന്ദിയും പറഞ്ഞു. വർഗീസ് കായംകുളം, ഷംസുദ്ദീൻ, രഞ്ജിത്ത്, കനി കായംകുളം, സുധീർ ചപ്പാത്ത്, അരാഫത്, പി.കെ. ബാബു, സീന ഷാജി എന്നിവർ നേതൃത്വം നൽകി. തസ്നീം റിയാസ്, അഞ്ജലി അക്ഷയ് എന്നിവരുടെ ഗാനസന്ധ്യയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.