കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യ കോളജ് ജിദ്ദ കമ്മിറ്റി ഭാരവാഹികൾ
ജിദ്ദ: സമസ്ത കേരള ജംഇയ്യതുൽ ഉലമ കേരളത്തിലും പുറത്തും മതപ്രബോധന രംഗത്ത് ജ്വലിച്ചു കൊണ്ട് നൂറാം വാർഷികത്തിലെത്തി നിൽക്കുന്ന വേളയിൽ കൂടുതൽ ഫലപ്രദവും കാലോചിതവും സുചിന്തിതവുമായ ഭാവി പദ്ധതികൾക്കായി രൂപം നൽകിക്കൊണ്ടിരിക്കുകയാണെന്ന് കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യ കോളജ് ജനറൽ സെക്രട്ടറി ആർ.വി കുട്ടിഹസ്സൻ ദാരിമി പറഞ്ഞു.
കേരളത്തിൽ ദീനി രംഗത്ത് മാതൃകാപരമായ നേതൃത്വം നൽകുന്ന സമസ്ത രാജ്യത്തിനകത്തും അന്താരാഷ്ട്ര തലങ്ങളിലേക്കു തന്നെയും വളർന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജിദ്ദ കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യ അറബിക് കോളജ് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജിദ്ദ അൽ ശുറൂഖ് ഗ്രൂപ് മാനേജിങ് ഡയറക്ടർ ലത്തീഫ് കളരാന്തിരി സംഗമം ഉദ്ഘാടനം ചെയ്തു.
സമസ്ത ഇസ്ലാമിക് സെന്റർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈദലവി പുളിയക്കോട് സ്വാഗതവും മുസ്തഫ കോഴിശ്ശേരി പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.
ചടങ്ങിൽ കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യ അറബിക് കോളജ് ജിദ്ദ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: പി.എം.എസ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ (മുഖ്യരക്ഷാധികാരി), അബ്ദുൽ ലത്തീഫ് കളരാന്തിരി (പ്രസിഡന്റ്), സൈദലവി ഹാജി പുളിയക്കോട് (ജനറൽ സെക്രട്ടറി), ഹസൻ കോയ (ട്രഷറർ) അഹ്മദ് പാളയാട്ട് ( ചെയർമാൻ), അരിമ്പ്ര അബൂബക്കർ, വി.പി അബ്ദുറഹ്മാൻ, ഇ.വി.എ നാസർ (വൈസ് ചെയർമാൻ), മുജീബ് റഹ്മാനി മൊറയൂർ, ഇബ്രാഹിം കൊല്ലി, അബുബക്കർ ദാരിമി ആലമ്പാടി (വൈസ് പ്രസിഡന്റ്), മുസ്തഫ കോഴിശ്ശേരി, മൊയ്തീൻകുട്ടി കാവന്നൂർ, അലി പത്തനാപുരം, നാസർ കൂരിയാട് ( ജോയിന്റ് സെക്രട്ടറി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.