പോയ വർഷം രണ്ടു പതിറ്റാണ്ടിനിടയിൽ സൗദിയിൽ പൊടിക്കാറ്റ് കുറഞ്ഞകാലം


യാം​ബു: ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ സൗ​ദി​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ പൊ​ടി​ക്കാ​റ്റ് ഉ​ണ്ടാ​യ വ​ർ​ഷം 2023 ആ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പൊ​ടി​ക്കാ​റ്റി​നും മ​ണ​ൽ​ക്കാ​റ്റി​നും​വേ​ണ്ടി ത​യാ​റെ​ടു​പ്പ് ന​ട​ത്താ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നും ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നും സ്ഥാ​പി​ച്ച സാ​ൻ​ഡ് ആ​ൻ​ഡ് ഡെ​സ്​​റ്റ്​ സ്റ്റോം ​വാ​ണി​ങ്​ റീ​ജ​ന​ൽ സെൻറ​റാ​ണ് റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

2003നും 2022​നും ഇ​ട​യി​ലു​ള്ള കാ​ല​ഘ​ട്ട​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​ത് സൗ​ദി ന​ട​ത്തി​യ ന​ല്ല ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പോ​യ വ​ർ​ഷം റി​യാ​ദ് ന​ഗ​ര​ത്തി​ൽ 12 ദി​വ​സ​മാ​ണ്​ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ്​ വീ​ശി​യ​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ 71 ശ​ത​മാ​നം കു​റ​വാ​ണ്. വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ തു​റൈ​ഫ് ഗ​വ​ർ​ണ​റേ​റ്റ്​ പ​രി​ധി​യി​ൽ ഇ​തേ കാ​ല​യ​ള​വി​ൽ 10 ദി​വ​സം പൊ​ടി​ക്കാ​റ്റു​ണ്ടാ​യി​രു​ന്നു. ഇ​ത് 78 ശ​ത​മാ​നം കു​റ​വാ​ണ്. അ​ൽ​ജൗ​ഫ് മേ​ഖ​ല​യി​ൽ 14 ദി​വ​സം പൊ​ടി​ക്കാ​റ്റ്​ വീ​ശി. ഇ​ത് 59 ശ​ത​മാ​നം കു​റ​വാ​ണെ​ന്നും കേ​ന്ദ്രം പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ​രി​സ്ഥി​തി, ജ​ലം, കൃ​ഷി മ​ന്ത്രാ​ല​യ​വും സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റി​വും അ​വ​രു​ടെ പ്രാ​ദേ​ശി​ക പ​രി​പാ​ടി​ക​ളി​ലൂ​ടെ ന​ട​ത്തു​ന്ന വി​വി​ധ ശ്ര​മ​ങ്ങ​ൾ പൊ​ടി​ക്കാ​റ്റി​നെ​യും കൊ​ടു​ങ്കാ​റ്റു​ക​ളെ​യും ചെ​റു​ക്കു​ന്ന​തി​നും സു​സ്ഥി​ര പ​രി​സ്ഥി​തി​ക്ക് അ​ത്​ ഗു​ണം ചെ​യ്യു​ക​യും ചെ​യ്​​തു. വ​ന​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് മേ​ഖ​ല​യി​ലു​ട​നീ​ളം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​ത് പൊ​ടി​ക്കാ​റ്റ് കു​റ​ക്കാ​നും ഭൂ​മി​യെ ത​ക​ർ​ച്ച​യു​ടെ പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ങ്ങ​ളി​ൽ​നി​ന്ന് സു​ര​ക്ഷ ഒ​രു​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Last year saw the least amount of dust storms in Saudi Arabia in two decades

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.