റിയാദ്: ലുലു ഹൈപ്പർമാർക്കറ്റ് ശാഖകളിൽ സൗദി മാമ്പഴ വാരോത്സവത്തിന് തുടക്കം. ഒരാഴ്ച നീളുന്ന മേളയിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വിളഞ്ഞ 20 ഇനം മാമ്പഴങ്ങൾ അണിനിരന്നിട്ടുണ്ട്.
ആഭ്യന്തര തലത്തിൽ വിളവെടുത്ത മാമ്പഴങ്ങൾക്കായി ഇത്തരമൊരു മേള ആദ്യമായാണ് സംഘടിപ്പിക്കുന്നത്. വിൽപ്പന മേളയിൽ പ്രത്യേക വിലക്കിഴിവും വലിയ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദി മാമ്പഴയിനങ്ങളുടെ രുചി വൈവിധ്യം സ്വന്തമാക്കാനുള്ള മഹാ അവസരത്തോടൊപ്പം ഇറക്കുമതി ചെയ്ത പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട മാമ്പഴ ഇനങ്ങൾക്ക് ആകർഷക വിലക്കിഴിവുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കി, ഗലന്ത്, ഹിന്ദി, സിബ്ദ അഹ്മർ, സിബ്ദ പാകിസ്താനി, ടോമ്മി, ബിർബിർ, ബോംബെ, ഗൈത്, കുരി, ഫോൺസ്, സമക് അഖ്ദർ, സമക് സുഡാനി, സെലസാഷൻ, സെനാര, സിബ്ദ, സിബ്ദ സിന്നാര, ഗ്രീൻ മാംഗോ, സുഡാനി, സിൽ മാംഗോ തുടങ്ങിയ പേരുകളിൽ കീർത്തികേട്ട രുചി, വർണ വൈവിധ്യങ്ങളാൽ നാവിൽ വെള്ളമൂറിക്കുന്ന മാമ്പഴങ്ങളാണ് മേളയിലുള്ളത്.
സൗദി കാർഷിക വകുപ്പ് ഉപമന്ത്രി എൻജി. അഹമ്മദ് അൽഅയാദ്, കോഓപറേറ്റീവ് സൊസൈറ്റീസ് കൗൺസിൽ ചെയർമാൻ, ഡോ. അബ്ദുല്ല കദ്മാൻ, ജനറൽ മാനേജർ എൻജി. സുലൈമാൻ അൽജുറ്റൈലി എന്നിവർ റിയാദ് യർമുഖിലെ അദ്യാഫ് മാളിലുള്ള ലുലു ഹൈപർമാർക്കറ്റിലെ മാമ്പഴ മേള സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.