വ്യവസായ തൊഴിലാളികളുടെ ലെവി ഇളവ്​ 2025 ഡിസംബർ 31 വരെ നീട്ടി

റിയാദ്​: രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളിലെ വിദേശതൊഴിലാളികളുടെ ലെവി ഇളവ്​ 2025 ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭായോഗമാണ്​ പ്രവാസികൾക്ക്​ കൂടി സഹായകരമായ സുപ്രധാന തീരുമാനമെടുത്തത്​.

വിദേശതൊഴിലാളികളുടെ പേരിൽ തൊഴിലുടമകൾ മാനവവിഭവശേഷി മന്ത്രാലയത്തിൽ അടയ​്​ക്കേണ്ട ഈ തുക സർക്കാർ നൽകുന്നത്​ തുടരാനാണ്​ തീരുമാനം. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽനിന്ന്​ കരകയറാനും വ്യവസായ മേഖലയ്​ക്ക്​ ഉത്തേജനം നൽകാനും രണ്ടുവർഷം മുമ്പ്​ സർക്കാർ പ്രഖ്യാപിച്ച ഈ ആനുകൂല്യം ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കാനിരിക്കെയാണ്​ അടുത്ത വർഷം അവസാനത്തേക്ക്​ നീട്ടിയത്​.

ഇത്​ വൻതോതിൽ രാജ്യത്തെ വ്യവസായ മേഖലക്ക്​ ഉണർവും പ്രയോജനവും നൽകും. ഒരു വിദേശ തൊഴിലാളിക്ക്​ മേലുള്ള പ്രതിമാസ ലെവി 800 റിയാലാണ്​. സൗദി തൊഴിൽ നിയമം അനുസരിച്ച്​ തൊഴിലുടമ അല്ലെങ്കിൽ സ്ഥാപന നടത്തിപ്പുകാരാണ്​ ഇത്​ അടയ്​ക്കേണ്ടത്​.

Tags:    
News Summary - Levy exemption for industrial workers has been extended till 31st December 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.