ജിദ്ദ: ഉംറ തീർഥാടകർക്ക് സേവനം നൽകാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ലൈസൻസുകൾ നൽകാൻ ആലോചിക്കുന്നതായി ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. ഹജ്ജ്, ഉംറ, സിയാറ ദേശീയ സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
കഴിവും പരിചയമുള്ളവരെ ഉംറ സേവനത്തിന് ലൈസൻസ് നേടാൻ അനുവദിക്കുകയെന്ന ലക്ഷ്യമിട്ടാണിത്. ഉംറ സേവനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ലൈസൻസുകൾ നൽകുന്നത് നിർത്തലാക്കിയെന്നത് മന്ത്രി നിഷേധിച്ചു. ലൈസൻസ് നൽകുന്നത് നിർത്തലാക്കാൻ കാരണങ്ങളൊന്നുമില്ല. ആഭ്യന്തര ഉംറ സർവിസ് രംഗത്ത് പുതിയ വർക്കിങ് സംവിധാനവും ആപ്ലിക്കേഷനും ഉടനെ ഉണ്ടാകും. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും ശ്രദ്ധിക്കാനും മന്ത്രാലയം അതീവമായി ശ്രമിക്കുന്നുണ്ട്.
പുതിയ ദേശീയ സമിതി അതിെൻറ പ്രവർത്തനങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. സമിതിയുടെ പങ്ക്, ലക്ഷ്യങ്ങൾ, ദൗത്യം എന്നിവ നിർവചിക്കണം. പ്രവർത്തനങ്ങൾ വിലയിരുത്താനുള്ള സൂചകങ്ങളുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.