റിയാദ്: സൗദി അറേബ്യ ഗതാഗത മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയത്തിലെ സാമൂഹ്യസുരക്ഷ അണ്ടര്‍സെക്രട്ടറി ഡോ. ഇബ്രാഹീം അശ്ശാഫി വ്യക്തമാക്കി. മൊബൈല്‍ മേഖല വിജയകരമായി സ്വദേശിവത്കരണം പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഗതാഗത മേഖലയിലേക്ക് മന്ത്രാലയം ശ്രദ്ധ തിരിക്കുന്നത്.
ടാക്സി വാഹനങ്ങളുടെ സേവനത്തിന് അത്യാധുനിക ഇലക്ട്രോണിക് സംവിധാനമാണ് രാജ്യം ഉപയോഗിക്കുന്നത്. 1,10,000 സ്വദേശി യുവാക്കള്‍ ഈ മേഖലയില്‍ ജോലിക്ക് പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റൻറ് എ കാര്‍, ഷോപ്പിങ മാളുകള്‍ എന്നിവയുടെ സമ്പൂർണ സ്വദേശിവത്കരണവും അടുത്ത മാസങ്ങളില്‍ നടക്കും. റൻറ് എ കാര്‍ മേഖലയില്‍ 2018 ഏപ്രില്‍ മാസത്തില്‍ നടപ്പാക്കുന്ന സ്വദേശിവത്കരണത്തിലൂടെ പതിനായിരത്തിലധികം സ്വദേശി യുവാക്കള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാനാവുമെന്ന് അശ്ശാഫി കൂട്ടിച്ചേര്‍ത്തു. അല്‍ഖസീം, മദീന മേഖലകളിലെ ഷോപ്പിങ് മാളുകള്‍ പൂര്‍ണമായും സ്വദേശിവത്കരിക്കാനുള്ള നീക്കവും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. പുതുവര്‍ഷത്തില്‍ ഇത് നയമപരമായി പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.