കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് ജിദ്ദയിൽ സംഘടിപ്പിച്ച മുഹമ്മദ് റാഫി അനുസ്മരണ നൈറ്റ് പരിപാടിയിൽ സലീം നടക്കാവ്, റഈസ ആമിർ എന്നിവർ ഗാനം ആലപിക്കുന്നു

'വയനാടിനൊരു കൈത്താങ്ങ്'; കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സിന്‍റെ മുഹമ്മദ് റാഫി അനുസ്മരണ നൈറ്റ്

ജിദ്ദ: മുഹമ്മദ് റാഫിയുടെ 44-ാം ചരമ വാർഷികത്തോടനുബന്ധിച്ച് വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി 'വയനാടിനൊരു കൈത്താങ്ങ്' എന്ന പേരിൽ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് മുഹമ്മദ് റാഫി അനുസ്മരണ നൈറ്റ് സംഘടിപ്പിച്ചു. സീസൺ റെസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടി അറേബ്യൻ ഹൊറൈസൺസ് കമ്പനി എം.ഡി സാക്കിർ ഹുസൈൻ ഉദ്‌ഘാടനം ചെയ്തു.

കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് പ്രസിഡന്റ് ഹിഫ്‌സുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.ടി.എ മുനീർ, മോഹൻ ബാലൻ, സലാഹ് കാരാടാൻ, സീതി കൊളക്കാടൻ, അബ്ദുള്ള മുക്കണ്ണി, വാസു ഹംദാൻ, സക്കീർ ഹുസൈൻ എടവണ്ണ, അയ്യൂബ് മുസ്ലിയാരകത്ത്, ഹസൻ കൊണ്ടോട്ടി, ജലീൽ കണ്ണമംഗലം, സാദിഖലി തുവ്വൂർ, ലത്തീഫ് കളരാന്തിരി, അലി ഹാജി, അബ്ദുലത്തീഫ് എൻകൺഫെർട്ട്, സുബൈർ മുട്ടം, ഫൈസൽ ആലുവ, അഷ്‌റഫ് ചുക്കൻ, ഗഫൂർ ചാലിൽ, ജ്യോതി ബാബു, മൻസൂർ വയനാട് എന്നിവർ ആശംസകൾ നേർന്നു.

ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള മുഹമ്മദ് റാഫിയുടെ പ്രശസ്തമായ യെ ദുനിയാ യെ മെഹ്ഫിൽ, ബഡി ദൂർ സെ, സുഖ് കെ സബ് സാത്തി, വോ ജബ് യാദ് ആയെ, പർദ്ദ ഹെ പർദ്ദ തുടങ്ങിയ ഗാനങ്ങൾ സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു. സലീം നടക്കാവ്, റഈസ ആമിർ, മൻസൂർ ഫറോക്ക്, കരീം മാവൂർ, നാസർ മോങ്ങം, ബഷീർ കരിമ്പിലാക്കൽ, മജീദ് മൂഴിക്കൽ, കെ.പി ശമർജാൻ, ജാഫർ വയനാട്, മൻസൂർ കരുവന്തുരുത്തി, സിനാൻ, വഫീഖ, സിയ, ഹൈസിൻ, ഇസാൻ, മുഹമ്മദ് സയാൻ, അയിഷ മെഹ് വിഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. മൻസൂർ ഫറോക്ക് (ഹാർമോണിയം), ഷാനവാസ് ഷാനു (കീബോർഡ്), മനാഫ് മാത്തോട്ടം (തബല), ഷാജഹാൻ ബാബു (റിഥം പാഡ്) എന്നിവർ ഓർക്കസ്ട്രക്ക് നേതൃത്വം നൽകി.

നാട്ടിൽ നിന്നുള്ള ഗായകൻ സലീം നടക്കാവിനെ കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ് രക്ഷാധികാരി അഷ്‌റഫ് അൽ അർബി ഉപഹാരം നൽകി ആദരിച്ചു. അനീസ് യൂസുഫ് പരിപാടികൾ നിയന്ത്രിച്ചു. യൂസുഫ് ഹാജി സ്വാഗതവും നൗഷാദ് കളപ്പാടൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - calicut music lovers organised Rafi Night for helping Wayanad landslide victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.