റിയാദ്: റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സ്പോർട്സ് വിഭാഗമായ 'സ്കോർ' സംഘടിപ്പിക്കുന്ന പി.വി. മുഹമ്മദ് അരീക്കോട് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെൻറ് വ്യാഴാഴ്ച രാത്രി 10 മുതൽ റിയാദ് ശിഫ അറഫാത്ത് റോഡിൽ വിയ ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കും.
ടൂർണമെൻറിെൻറ ലോഗോ പ്രകാശനം കാരുണ്യ പ്രവർത്തകൻ ടി.വി.എസ്. സലാം നിലമ്പൂർ നിർവഹിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളെ എട്ട് ടീമുകളാക്കി തിരിച്ചാണ് സെവൻസ് ഫുട്ബാൾ മത്സരം. മണ്ഡലം കെ.എം.സി.സി ഭാരവാഹികളാണ് ഓരോ ടീമുകൾക്കുവേണ്ടി അണിനിരക്കുക. 16 മണ്ഡലങ്ങൾ ഏറ്റുമുട്ടുന്ന ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
ബത്ഹ കെ.എം.സി.സി ഓഫിസിൽ നടന്ന സ്കോർ സമിതി യോഗത്തിൽ അഷ്റഫ് മോയൻ അധ്യക്ഷത വഹിച്ചു. നാഷനൽ സെക്രട്ടേറിയറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. ടി.വി.എസ്. സലാം നിലമ്പൂർ, ജില്ല ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, സത്താർ താമരത്ത്, മുനീർ വാഴക്കാട്, ഹമീദ് ക്ലാരി, നൗഷാദ് ചാക്കീരി, സ്കോർ കൺവീനർ ശകീൽ തിരൂർക്കാട്, സിദ്ദീഖ് കോനാരി, ഷാഫി കരുവാരകുണ്ട് എന്നിവർ സംസാരിച്ചു.
വിവിധ മണ്ഡലം കോഓഡിനേറ്റർമാരായ സഫീർ തിരൂർ, നജ്മുദ്ദീൻ മഞ്ഞളാംകുഴി, ശിഹാബ് തങ്ങൾ കുറവ, ഷാജഹാൻ കുന്നുമ്മൽ, ഫൈസൽ ഓമച്ചപ്പുഴ, മൊയ്തീൻ കുട്ടി കുഞ്ഞാപ്പു, നൗഫൽ ചാപ്പപ്പടി, അലികുട്ടി പുഴക്കാട്ടീരി, സലിം തിരൂർ, മഹ്റൂഫ് താനൂർ എന്നിവർ സംബന്ധിച്ചു. ജില്ല സെക്രട്ടറി ഇൻ ചാർജ് ഷാഫി ചിറ്റത്തുപ്പാറ സ്വാഗതവും ഇക്ബാൽ തിരൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.