കേളി-സ്പെക്ടറാ കപ്പ് 2022 ലോഗോ അബ്ദുറഹ്മാൻ, സുനിൽ കുമാർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു

കേളി-സ്പെക്ടറാ കപ്പ് 2022 ലോഗോ പ്രകാശനം

റിയാദ്: കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ മജ്മ യൂനിറ്റ് സംഘടിപ്പിക്കുന്ന ഏകദിന ഫുട്ബാൾ ടൂർണമെന്‍റ് 'കേളി-സ്പെക്ടറാ കപ്പ് 2022'ന്‍റെ ലോഗോയും ഫിക്സ്ച്ചറും പ്രകാശനം ചെയ്തു. കേളിയുടെ 11-ാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് മാർച്ച് 17ന് മജ്മഅയിലാണ് ഏകദിന ടൂർണമെന്‍റ്. മജ്മ ഹർമയിൽ നടന്ന പ്രകാശന ചടങ്ങില്‍ ഏരിയ കമ്മിറ്റി അംഗവും യൂനിറ്റ് പ്രസിഡന്‍റുമായ പ്രതീഷ് പുഷ്പൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്പെക്ടറാ കമ്പനി ക്വാളിറ്റി മാനേജരായ അബ്ദുറഹ്മാൻ, ലബോറട്ടറി മാനേജറായ സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

ഏരിയ കമ്മിറ്റി അംഗം ഡോ. പ്രവീൺ ടൂർണമെന്‍റിനെ കുറിച്ച് വിശദീകരിച്ചു. ടൂർണമെന്‍റ് നിയമാവലി ഷാഫിയും പങ്കെടുക്കുന്ന ടീമുകളുടെ വിശദവിവരങ്ങൾ മൻസൂറും പങ്കുവെച്ചു. ട്രോഫി പ്രകാശനം കേന്ദ്ര കമ്മിറ്റി അംഗവും ഉമ്മുൽ ഹമാം ഏരിയ സെക്രട്ടറിയുമായ പ്രതീപ് രാജ് നിർവഹിച്ചു. ലോഗോ പ്രകാശനം സ്പെക്ടറാ കമ്പനി പ്രതിനിധികളായ അബ്ദുൽ റഹ്മാനും സുനിൽ കുമാറും ചേർന്ന് നിർവഹിച്ചു.

നെസ്റ്റോ ഹൈപർ മാർക്കറ്റ് മജ്മ പ്രതിനിധി അനീസ്, കീൽ വുഡ്‌സ് കമ്പനി മാനേജിങ് പാർട്ണർ സുരേഷ് ആചാരി, അൽ ഫൈസൽ കാർ വാഷ് എം.ഡി ഹുസൈൻ, കാർ പ്ലാസ പ്രതിനിധി ഷാൻ, ടൂർണമെന്‍റിൽ പങ്കെടുക്കുന്ന വിവിധ ടീമുകളെ പ്രതിനിധീകരിച്ച് അജ്മൽ, ഷാജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. സിറാജ് അരിപ്ര, നിസാർ, നസീം, വിജിത്ത്, നജ്മൽ, നിസാമുദ്ദീൻ, ബാലകൃഷ്ണൻ, ഷബീർ, ഷമീം, ഷഫീഖ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. യൂനിറ്റ് സെക്രട്ടറി മുഹമ്മദ് ശരീഫ് സ്വാഗതവും ട്രഷറർ ഡോ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Logo release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.