റിയാദ്: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇൻഡ്യ മുന്നണിയുടെ വിജയത്തില്‍ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വിജയാഘോഷം നടത്തി. ബത്ഹ സബർമതി ഓഫിസിൽ നടന്ന ആഘോഷപരിപാടിക്ക് വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഏകാധിപതിയായി വാഴാം എന്ന മോദിയുടെ വ്യാമോഹത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ഫലമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇൻഡ്യ മുന്നണിക്ക് തൽക്കാലം സർക്കാർ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കിലും വർഗീയ ശക്തികള്‍ക്കെതിരെ നേടിയിട്ടുള്ള ഈ വിജയം മതേതര ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിണറായി ബി.ജെ.പിയെയല്ല വിമർശിച്ചത്. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയുമാണ്. മോദിക്കെതിരെ ഒന്നും കേരള മുഖ്യമന്ത്രി മിണ്ടിയില്ലെന്നും കേരളം വിട്ട് മറ്റൊരു സംസ്ഥാനത്തും അദ്ദേഹം പ്രചാരണത്തിന് പോയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നഷ്ടപ്പെട്ട സീറ്റുകളില്‍ ശരിയായ വിശകലനം നടത്തി അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പാർട്ടിക്ക് ഉന്നതവിജയം കരസ്ഥമാക്കാൻ ചിട്ടയായ പ്രവർത്തനം നടത്തണമെന്ന് യോഗത്തില്‍ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സലീം കളക്കര, നവാസ് വെള്ളിമാട്കുന്ന്, അമീർ പട്ടണത്ത്, മുഹമ്മദലി മണ്ണാർക്കാട്, സജീർ പൂന്തുറ, നിഷാദ് ആലങ്കോട്, അബ്ദുൽ കരീം കൊടുവള്ളി, അസ്കർ കണ്ണൂർ, യഹിയ കൊടുങ്ങല്ലൂർ, സൈഫ് കായങ്കുളം, ജോൺസൺ മാർക്കോസ്, ഷാനവാസ് മുനമ്പത്ത്, സലീം ആർത്തിയിൽ, നാസർ വലപ്പാട്, ശരത്ത് സ്വാമിനാഥൻ, ബഷീർ കോട്ടയം, മാത്യു എറണാകുളം, മജു സിവിൽ സ്റ്റേഷൻ എന്നിവർ സംസാരിച്ചു.
സംഘടന ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും വൈസ് പ്രസിഡൻറ് സുരേഷ് ശങ്കർ നന്ദിയും പറഞ്ഞു. വിജയാഘോഷത്തിന്റെ ഭാഗമായി മധുരം നൽകിയും മുദ്രാവാക്യങ്ങൾ മുഴക്കിയും നേതാക്കളും പ്രവർത്തകരുമടക്കം നൂറ് കണക്കിന് പേർ പങ്കാളികളായി. നാദിർഷാ റഹിമാൻ, വിനീഷ് ഒതായി, നാസർ ലെയ്സ്, ഷാജി മടത്തിൽ, ഷബീർ വരിക്കാപള്ളി, ഷിബു ഉസ്മാൻ, തൽഹത്ത് തൃശൂർ, അലക്സ് കൊട്ടാരക്കര, വഹീദ് വാഴക്കാട്, അൻസാർ വർക്കല തുടങ്ങിയർ സന്നിഹിതരായി. നാസർ മാവൂർ, സലീം വാഴക്കാട്, വിനോയി കൊല്ലം, സൈനുദ്ദീൻ പാലക്കാട്, റാസി തിരുവനന്തപുരം, ഹാഷിം കണ്ണൂർ, അൻസാർ തിരുവനന്തപുരം, രിഫായി കോഴിക്കോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.