റിയാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് നവോദയ റിയാദ്കമ്മിറ്റി അഭ്യർഥിച്ചു. മോദിയുടെ വർഗീയ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ ആശയപരമായും രാഷ്ട്രീയമായും പ്രതിരോധം തീർക്കാൻ ഇടതുപക്ഷ പ്രതിനിധികൾക്ക് മാത്രമെ കഴിയൂവെന്നത് തെളിയിക്കപ്പെട്ടതാണ്. ഏറ്റവും വലിയ അഴിമതിയായ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ പുറത്തുകൊണ്ടുവന്നതും അത് റദ്ദ് ചെയ്തതും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ, നിയമപോരാട്ടത്തിന്റെ ഫലമാണ്. കർഷക സമരത്തിലൂടെ, തൊഴിലാളി സമരത്തിലൂടെ, വിദ്യാർഥി പ്രക്ഷോഭത്തിലൂടെ, സി.ഐ.എ വിരുദ്ധ സമരത്തിലൂടെ പ്രതിപക്ഷ ശബ്ദമായി മാറിയത് ഇടതുപക്ഷമാണ്. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുന്നതിനും കേരളത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും വർഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാടുന്നതിനും ഇടതു ശബ്ദം ഇന്ത്യൻ പാർലമെന്റിൽ ഉയരാൻ എൽ.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് നവോദയ എല്ലാ വോട്ടർമാരോടും പ്രവാസി കുടുംബങ്ങളോടും അഭ്യർഥിക്കുന്നതായി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.