ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വിഭജന രാഷ്ട്രീയത്തിനേറ്റ പരാജയം -പ്രവാസി വെൽഫെയർ

അൽഖോബാർ: ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വിഭജന രാഷ്ട്രീയത്തിനേറ്റ പരാജയമാണെന്ന്​ അൽഖോബാർ റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. അൽഖോബാറിൽ ചേർന്ന യോഗം ഇന്ധ്യ മുന്നണിക്ക് ഉണ്ടായ മുന്നേറ്റത്തെ അഭിനന്ദിക്കുകയും വോട്ടുകൾ നൽകി വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്​തു. രാജ്യനിവാസികളെ തമ്മിൽ ഭിന്നിപ്പിച്ച് ഏകാധിപതികളെ പോലെ നാടു ഭരിക്കുന്നത് ഇന്ത്യൻ ജനത തള്ളിക്കളഞ്ഞതി​െൻറ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രീ പോൾ അലയൻസ് ആണ് വേണ്ടതെന്ന വെൽഫെയർ പാർട്ടിയുടെ നിലപാട് ശരിവെക്കുന്ന തരത്തിലുള്ള വിജയം കൂടിയാണിത്. തൃശൂരിലെ ബി.ജെ.പി വിജയം മതേതരവാദികൾക്ക് ഒരു മുന്നറിയിപ്പാണെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ മധുരപലഹാര വിതരണം നടത്തി. റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.എം. സാബിഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷജീർ തൂണേരി സ്വാഗതം പറഞ്ഞു. ആരിഫലി, ഖലീലുറഹ്‌മാൻ, സഫ്​വാൻ, സിറാജ് തലശ്ശേരി, ഫൗസിയ മൊയ്‌തീൻ, ഹാരിസ്, ജുബൈരിയ ഹംസ, താഹ, കുഞ്ഞിമുഹമ്മദ്, അൻവർ സലിം തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Loksabha election results portrays the failure of divisive politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.