ജിദ്ദ: കർണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ അപകടത്തിൽ അർജുൻ എന്ന ഡ്രൈവർ മരിച്ച സംഭവത്തിലെ ലോറി ഉടമ മനാഫിന് ലാലു സൗണ്ട്സ് ജിദ്ദയിൽ സ്വീകരണം നൽകി. അപകടസമയത്ത് ഷിരൂരിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് സ്വീകരണ പരിപാടിയിൽ അദ്ദേഹം വിശദമായി സംസാരിച്ചു.
ചെയ്തുപോയ നന്മക്ക് അന്ന് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ചും ശേഷമുണ്ടായ അപവാദങ്ങളെക്കുറിച്ചുമൊക്കെ വിശദമായി സംസാരിച്ച മനാഫ്, താൻ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്നും പ്രശസ്തിയോ പ്രശംസയോ തേടി പോവുകയോ അത് ആഗ്രഹിക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞു. താനെന്നും പച്ചയായ ഒരു മനുഷ്യനായി സമൂഹത്തിൽ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സദസ്സിലെ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. മനാഫിനുള്ള ആദരവ് ഫലകം അൽസഹ്റ ഗ്രൂപ് എം.ഡി ഉണ്ണീൻ പുലാക്കലും സ്നേഹോപഹാരം യൂസുഫ് കോട്ടയും കൈമാറി. ചടങ്ങിൽ ഇസ്മായിൽ മുണ്ടക്കുളം, കെ.എം. ശരീഫ് കുഞ്ഞു, കെ.ടി.എ. മുനീർ, വാസു ഹംദാൻ, ഹസ്സൻ കൊണ്ടോട്ടി, സക്കീർ ഹുസ്സൈൻ എടവണ്ണ, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂർ, അയ്യൂബ് മാഷ്, അബ്ദുൽ അസീസ് കടലുണ്ടി, ബാദുഷ, ഷൗക്കത്ത് പരപ്പനങ്ങാടി തുടങ്ങിയവർ സംസാരിച്ചു.
അഷ്റഫ് ചുക്കൻ സ്വാഗതവും ലാലു സൗണ്ട്സ് ചെയർമാൻ മുസ്തഫ കുന്നുംപുറം നന്ദിയും പറഞ്ഞു.മുബാറക്ക് വാഴക്കാട്, അമീർ പരപ്പനങ്ങാടി, ഗഫൂർ മാഹി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.