ജിദ്ദ: മലയാളി പ്രേക്ഷകർക്ക് ആഹ്ലാദം പകർന്ന് ജിദ്ദയിലും മലയാള സിനിമ പ്രദർശനത്തിനെത്തുന്നു. സിനിമാപ്രേമിക ളുടെ ചിരകാല സ്വപ്നം പൂവണിയിക്കാനെത്തുന്നത് മോഹൻലാലിെൻറ ‘ലൂസിഫർ’ സിനിമയാണ്. റിയാദിൽ മലയാള സിനിമ കഴിഞ്ഞ വർ ഷം തന്നെ എത്തിയിരുന്നെങ്കിലും ജിദ്ദയിൽ ഇതാദ്യമായാണ്. ജിദ്ദ റെഡ് സീ മാളിലെ വോക്സ് സ്ക്രീനിലാണ് ലൂസിഫറിെ ൻറ ആദ്യ വെളിച്ചം വീഴുന്നുത്. ഈ മാസം 11 മുതലാണ് പ്രദർശനം.
കുടുംബങ്ങൾക്കും പുരുഷന്മാർക്കും വേവ്വേറെ തിയേറ്റ റുകളിലാണ് പ്രദർശനം. പ്രദർശന സമയവും ടിക്കറ്റ് വിവരങ്ങളും ഇതുവരെ ബുക്കിങ് സൈറ്റുകളിൽ എത്തിയിട്ടില്ല. വോക്സി െൻറ വെബ്സൈറ്റിൽ ഉടൻ പ്രദർശനത്തിന് എത്തുന്ന സിനിമകളെ കുറിച്ച് സൂചിപ്പിക്കുന്ന ഭാഗത്താണ് 11ന് പ്രദർശനം തുടങ്ങുന്ന വിവരമുള്ളത്. വോക്സിെൻറ സൈറ്റുകൾ വഴി തന്നെയാണ് ടിക്കറ്റുകളുടെ വിൽപനയും.
35 വർഷത്തോളം നീണ്ട സിനിമാവിലക്കിന് ശേഷം കഴിഞ്ഞ വർഷം തുടക്കത്തിലാണ് സൗദിയിൽ സിനിമാശാലകൾക്ക് അനുമതി നൽകിയത്. ഇന്ത്യക്ക് പുറത്ത് ഏറ്റവും
കൂടുതല്‍ മലയാളികളുള്ള ജിദ്ദയിൽ മലയാള സിനിമ വരുന്നു എന്ന വാർത്ത ആഹ്ലാദാതിരേകത്തോടെയാണ് മലയാളികൾ നെഞ്ചേറ്റിയത്. ഇൗ വിവരം അറിഞ്ഞത് മുതൽ ടിക്കറ്റ് എങ്ങനെ കിട്ടുമെന്ന് അറിയാനുള്ള തെരച്ചിലിലാണ് പ്രവാസികൾ.
ഈ സിനിമക്ക് കൂടുതൽ പ്രേക്ഷകർ വരികയാണെങ്കിൽ ഇനിയും കൂടുതൽ മലയാളസിനിമകൾ വരുമെന്ന പ്രതീക്ഷയിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ സിനിമ മാര്‍ച്ച് 28നാണ് കേരളത്തിനകത്തും പുറത്തും റിലീസ് ചെയ്തത്. റിലീസ് ദിവസം റെക്കോര്‍ഡ് കളക്ഷനാണ് സിനിമക്ക് ലഭിച്ചത്. ആശിർവാദ് സിനിമാസിെൻറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. മുരളി ഗോപിയുടേതാണ് തിരക്കഥ.
മഞ്ജു വാര്യർ, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ് തുടങ്ങിയ വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. സായ്കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, സുനിൽ സുഗത, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, താരാ കല്യാൺ തുടങ്ങിയ നിരവധി പേരും അഭിനയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.