സ്പെഷൽ കെയർ
പാക്കേജ് കരാറിൽ ഒപ്പിട്ടു
റിയാദ്: ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി തങ്ങളുടെ പ്രിയപ്പെട്ടവർക്കുള്ള പാർസലുകൾ അയക്കാനും മറ്റു തപാൽ ആവശ്യങ്ങൾ എളുപ്പത്തിൽ നടത്താനും ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖല സൗദി പോസ്റ്റുമായി കൈകോർക്കുന്നു. ഇതിനായി ലുലുവും സൗദി പോസ്റ്റും (എസ്.പി.എൽ) തമ്മിൽ കരാർ ഒപ്പുവെച്ചു. റമദാനിൽ ലുലു ഹൈപ്പർമാർക്കറ്റ് പരിസരത്ത് സൗദി തപാൽ സേവനം ലഭിക്കും. പുണ്യമാസത്തിന്‍റെ സാരാംശം പ്രചരിപ്പിക്കുന്നതിനായി ഉപഭോക്താക്കൾക്ക് സമ്മാനപ്പൊതികൾ അയക്കാം.
ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദും എസ്.പി.എൽ സെയിൽസ് ആൻഡ് കമേഴ്സ്യൽ വൈസ് പ്രസിഡന്‍റ് എൻജി. റയാൻ അൽഷെരീഫും കരാറിൽ ഒപ്പുവെച്ചു. റിയാദ്, ജിദ്ദ, ദമ്മാം എന്നീ മേഖലകളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് തുടക്കത്തിൽ ഈ പദ്ധതി. ഇ-ഗവണ്മെന്‍റ് പ്രോഗ്രാമുകൾക്കും ഇ-കോമേഴ്സിനും സൗകര്യമൊരുക്കും. ലുലു ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിൽനിന്നുള്ള എക്സ്പ്രസ്, ഇന്‍റർനാഷനൽ, ഗ്രോസറി ഡെലിവറികളിലും സൗദി പോസ്റ്റിന്‍റെ സഹകരണമുണ്ടാകും. സൗദി പോസ്റ്റ് ഉപഭോക്താക്കൾക്ക് അവരുടെ പാർസലുകൾ ശേഖരിക്കുന്നതിനായി ലുലു ഹൈപ്പർമാർക്കറ്റിന്‍റെ തിരഞ്ഞെടുത്ത ശാഖകളിൽ പാർസൽ സ്റ്റേഷനുകൾ ഒരുക്കും. ഇരു കമ്പനികൾക്കും ഭാവിയിലേക്ക് നിരവധി വഴികൾ തുറക്കുന്ന മികച്ച സഹകരണമാണിതെന്ന് ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.