1. ദാ​ന റാ​സി​ഖ്, 2. സ​ജി​ലി സ​ലീം, 3. ജാ​സിം ജ​മാ​ൽ, 4. ബാ​ദു​ഷ, 5. നി​ഷ യൂ​സു​ഫ് (അ​വ​താ​ര​ക)

ലു​ലു ഈ​ദ് മെ​ഹ്ഫി​ൽ; പെ​രു​ന്നാ​ൾ പാ​ട്ടു​മാ​യി യു​വ​ഗാ​യ​ക​രു​ടെസം​ഗീ​ത​പ​ര്യ​ട​നം

റി​യാ​ദ്: പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും ഗ​ൾ​ഫ് മാ​ധ്യ​മം ‘മി ​ഫ്ര​ൻ​ഡ്’ ആ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ദി​യി​ലെ മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഗീ​ത​നി​ശ​യും സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​പ്രി​ൽ 18ന് ​വ്യാ​ഴാ​ഴ്ച ദ​മ്മാ​മി​ലെ ലു​ലു മാ​ളി​ലും 19ന് ​വെ​ള്ളി​യാ​ഴ്ച ജി​ദ്ദ​യി​ൽ അ​ൽ റ​വാ​ബി (കി.​ലോ7)​യി​ലെ ലു​ലു മാ​ളി​ലും 20ന് ​ശ​നി​യാ​ഴ്ച റി​യാ​ദി​ലെ മു​റ​ബ്ബ അ​വ​ന്യൂ മാ​ളി​ലു​മാ​ണ് ലു​ലു മി ​ഫ്ര​ൻ​ഡ് ഈ​ദ് മെ​ഹ്ഫി​ൽ ന​ട​ക്കു​ക. പെ​രു​ന്നാ​ൾ അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ൻ മൈ​ലാ​ഞ്ചി​യി​ട​ൽ മ​ത്സ​രം, പെ​രു​ന്നാ​ൾ സെ​ൽ​ഫി, ഫാ​മി​ലി ഫ​ൺ ഗെ​യിം​സ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും തു​ട​ർ​ന്ന് പ്ര​തി​ഭാ​ധ​ന​രാ​യ പു​തി​യ കാ​ല​ത്തി​ന്റെ പാ​ട്ടു​കാ​ർ അ​ണി​നി​ര​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റും.

സി​നി​മ പി​ന്ന​ണി​യി​ലും മാ​പ്പി​ള​പ്പാ​ട്ടി​ലും ശോ​ഭി​ക്കു​ക​യും ന്യൂ​ജെ​ൻ ത​ല​മു​റ​യു​ടെ ഈ​ണ​മാ​യി ചു​ണ്ടു​ക​ളി​ൽ ത​ത്തി​ക്ക​ളി​ക്കു​ക​യും ചെ​യ്ത നി​ര​വ​ധി ഗാ​ന​ങ്ങ​ളു​ടെ ഉ​ട​മ​യാ​യ ദാ​ന റാ​സി​ഖ്, പ്ര​ശ​സ്ത മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​നാ​യി​രു​ന്ന ക​ണ്ണൂ​ർ സ​ലീ​മി​ന്റെ മ​ക​ളും ഇ​ശ​ലു​ക​ളു​ടെ​യും ഗ​സ​ലു​ക​ളു​ടെ​യും തോ​ഴി​യു​മാ​യ സ​ജി​ലി സ​ലീം, ‘ദി ​വോ​യ്‌​സ്’ എ​ന്ന പ്ര​ശ​സ്ത​മാ​യ ഹി​ന്ദി സം​ഗീ​ത റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ താ​ര​മാ​യി മാ​റു​ക​യും യു​വാ​ക്ക​ളു​ടെ ആ​വേ​ശ​വും ഒ​പ്പം ഖ​വ്വാ​ലി ഗാ​യ​ക​ൻ കൂ​ടി​യാ​യ ജാ​സിം ജ​മാ​ൽ, മാ​പ്പി​ള​പ്പാ​ട്ട് വേ​ദി​യി​ലെ ജ​ന​പ്രി​യ താ​രം ബാ​ദു​ഷ എ​ന്നി​വ​രാ​ണ് സൗ​ദി ന​ഗ​ര​ങ്ങ​ളി​ൽ സം​ഗീ​ത​പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. സം​ഗീ​ത പ്രി​യ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് മ​ധു​ര​മൂ​റു​ന്ന ഗാ​ന​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നും ഈ​ണ​ങ്ങ​ളു​ടെ അ​നു​ഭൂ​തി നു​ക​രാ​നും ‘ഈ​ദ് മെ​ഹ്ഫി​ൽ’ അ​വ​സ​ര​മൊ​രു​ക്കു​ന്നു. തി​ക​ച്ചും സൗ​ജ​ന്യ​മാ​യ ഈ ​ക​ലാ​സാ​യാ​ഹ്നം അ​ഞ്ചു മ​ണി​ക്ക് നി​ശ്ച​യി​ക്ക​പ്പെ​ട്ട ലു​ലു വേ​ദി​ക​ളി​ൽ അ​ര​ങ്ങേ​റും. പ്ര​ശ​സ്ത ആ​ങ്ക​ർ നി​ഷ യൂ​സു​ഫ് അ​വ​താ​ര​ക​യാ​യി​രി​ക്കും.

Tags:    
News Summary - Lulu Eid Mehfil; Musical tour of youth singers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.