റിയാദ്: കരുത്തുറ്റ ആധുനിക രാഷ്ട്രമായി സൗദി അറേബ്യ ഏകീകരിക്കപ്പെട്ടതിൻെറ നവതി നിറവിൽ ഇത്തവണത്തെ ദേശീയ ദിനാഘോഷം മണ്ണും വിണ്ണും മനസും നിറയ്ക്കുന്നതായിരുന്നു. കോവിഡിൻെറ ഭീഷണി നിഴലിനും കുറയ്ക്കാനായില്ല, എല്ലാ ആരോഗ്യ കരുതൽ ചട്ടങ്ങളും അനുസരിച്ച് രാജ്യത്ത് അരങ്ങേറിയ ആഘോഷങ്ങളുടെ പൊലിമയെ. ഗവൺമെൻറ് വകുപ്പുകളും പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളും പൗരന്മാരും പ്രവാസിസമൂഹങ്ങളും ആഘോഷങ്ങളിൽ തങ്ങളുടേതായ സർഗാത്മക സംഭാവനകളുമായി മനസറിഞ്ഞ് പെങ്കടുത്തു. അക്കൂട്ടത്തിൽ പ്രമുഖ റീെട്ടയിൽ ശൃംഖലയായ ലുലു ഹൈപർമാർക്കറ്റിെൻറ സൗദി ശാഖകൾ ചേർന്നൊരുക്കിയ ഒരു സംഗീത ആൽബം സമൂഹ മാധ്യമങ്ങളിൽ വൻ തരംഗമായി മാറി.
ദേശീയദിനാഘോഷ ഗീതത്തിൻെറ ഇൗരടികൾക്ക് സൗദി പാരമ്പര്യ നർത്തനകലയുടെ ചുവടുകളും കരമുദ്രകളും ശരീര ചലനങ്ങളും കൊണ്ട് നടന ഭാഷ്യം നൽകിയ വിഡിയോ ആൽബം ഹൃദയഹാരിയായി. രാജ്യത്തെ പ്രകൃതി വിസ്മയങ്ങളിലൊന്നായ എഡ്ജ് ഒാഫ് ദ വേൾഡിലെ കൊടുമുടി നെറുകയിലും റിയാദ് നാഷനൽ മ്യൂസിയത്തിലും പാരമ്പര്യ കച്ചവട കേന്ദ്രങ്ങളിലും വീട്ടകങ്ങളിലും പാട്ടുപാടി നൃത്തം ചെയ്ത് പിറന്ന മണ്ണിൻെറയും പോറ്റുന്ന നാടിൻെറയും ജന്മദിനം ആഘോഷിക്കുന്ന വിവിധ തരം മനുഷ്യരുടെ ചേതോഹരമായ കാഴ്ചാനുഭവമാണ് വിഡിയോ ആൽബം പകരുന്നത്. അത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ട്രെൻഡിങ്ങായി.
ഇൗ വർഷം രാജ്യത്ത് ദേശീയദിനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ആഘോഷ ഗീതങ്ങളിൽ ഏറ്റവും മികച്ചവയിലൊന്നെന്ന നിലയിൽ പ്രമുഖ മാധ്യമം എം.ബി.സി എഫ്.എമ്മിെൻറ ബഹുമതി തേടിയെത്തുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങിലെത്തിയ മികവുറ്റ 10 ദേശീയദിന സംഗീത ആൽബങ്ങളിൽ അഞ്ചാം സ്ഥാനമാണ് ലുലുവിൻെറ ഇൗ ആൽബത്തിന് എം.ബി.സി എഫ്.എം നൽകിയത്. അതിന് മുകളിലുള്ള ബാക്കി നാലും പ്രധാനപ്പെട്ട സർക്കാർ വകുപ്പുകൾ ഇറക്കിയ ഗാനങ്ങളാണ്. പ്രശസ്ത സൗദി സംഗീതജ്ഞൻ അബാദി അൽകുബാസി സംഗീതം പകർന്ന് സുൽത്താൻ ഖലീഫ പാടിയ പാട്ടും പ്രമുഖ സംവിധായകൻ തുർക്കി അൽമുഹ്സൻ അണിയിച്ചൊരുക്കിയ ചലച്ചിത്ര ഭാഷ്യവും ഒന്നിനൊന്ന് മികച്ചതെന്നാണ് ആസ്വാദകർ അഭിപ്രായപ്പെടുന്നത്.
രാജ്യത്തെ അറിയപ്പെടുന്ന കലാകാരന്മാരായ ഷാദി മുഹമ്മദ്, അബ്ദുല്ല അൽമാലികി, മുംതാസ് മുഹമ്മദ്, അബ്ദുറഹ്മാൻ അൽഹർബി, സഅദ് അൽഖർനി, സുമയ്യ, റഷ, ഹിന്ദ്, യാസർ ബിൻ മുഹമ്മദ്, അഹമ്മദ് ബകിർ, സലീം അൽഖഹ്ത്വാനി, ഷരീഫ, അസ്മ, അർവ എന്നിവരും ലീൻ, തമീം, ഫൈസൽ, സദീം എന്നീ കുട്ടികളുമാണ് ആൽബത്തിൽ നടന ചലനങ്ങളുമായി അണിനിരന്ന് ദൃശ്യചാരുത പകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.