മക്ക: മുസ്ലിംലീഗ് പ്രവർത്തകരുടെ മനസ്സുകളിൽ എന്നും ജീവിക്കുന്ന അഭിമാന നേതാവാണ് ബാഫഖി തങ്ങളെന്ന് കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എം.എ.റസാഖ് മാസ്റ്റർ പറഞ്ഞു. കോഴിക്കോട് നഗരത്തിൽ ജില്ലാ മുസ്ലിംലീഗ് നിർമിക്കുന്ന ബാഫഖി തങ്ങൾ കമ്യൂണിറ്റി റിസോഴ്സ് ഡവലപ്മെന്റ് സെന്ററിന്റെ സൗദിതല പ്രചരണാർത്ഥം മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠിച്ചാലും പഠിച്ചാലും തീരാത്ത പുസ്തകമാണ് ബാഫഖി തങ്ങൾ. പിൽകാലത്തു കേരളത്തിലെ മുസ്ലിം ന്യൂനപക്ഷ സമൂഹത്തിനുണ്ടായ എല്ലാ അഭിമാന പുരോഗതികൾക്ക് പിന്നിലും ബാഫഖി തങ്ങളുടെ ദീർഘ വീക്ഷണമാണ്. ഒരുകാലത്തു കേരള രാഷ്ട്രീയം പോലും ബാഫഖി തങ്ങളെ കേന്ദ്രീകരിച്ചാണ് കറങ്ങിയത്. മുസ്ലിം സമൂഹത്തിന്റെ മുഴുവൻ പുരോഗതിയിലും ബാഫഖി തങ്ങളുടെ കൈയൊപ്പുണ്ട്. ബാഫഖി തങ്ങൾ എന്ന വ്യക്തിത്വത്തെ പഠിക്കാനും പകർത്താനും ആ ജീവിതത്തെ മാതൃകയാക്കാനും വരുന്ന തലമുറയെ വാർത്തെടുക്കുമെന്നും എം.എ റസാഖ് മാസ്റ്റർ പറഞ്ഞു.
കോഴിക്കോട് ജില്ല മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടി. ഇസ്മയിൽ, ട്രഷറർ സൂപ്പി നരിക്കാട്ടേരി എന്നിവരും പദ്ധതി വിശദീകരിച്ചു. സൗദി കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ ആധ്യക്ഷത വഹിച്ചു. മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഹാരിസ് പെരുവള്ളൂർ, ഇസ്സുദ്ദീൻ ആലുക്കൽ, ഷാഹിദ് പരേടത്ത്, എം.സി.നാസർ സിഖ് കൂട്ടിങ്ങാടി, സമീർ ബദർ എന്നിവർ സംസാരിച്ചു. മുജീബ് പൂക്കോട്ടൂർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.