മദീന: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മകനും മദീന ഗവർണറുമായ അമീർ ഫൈസൽ ബിൻ സൽമാനുമായി ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി കൂടിക്കാഴ്ച നടത്തി. മദീന ഗവർണർ കാര്യാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
മദീന ഗവർണറേറ്റിലെ യാംബുവിൽ പുതുതായി ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനം ഗവർണർ കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു. യാംബു ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചതിൽ യൂസുഫലിയെ ഗവർണർ അഭിനന്ദിച്ചു.
മദീനയിൽ തുടങ്ങുന്ന ലുലു ഹൈപ്പർ മാർക്കറ്റിനെപ്പറ്റിയും സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പിന്റെ ഭാവി നിക്ഷേപപദ്ധതികളെക്കുറിച്ചും യൂസുഫലി ഗവർണറുമായി ചർച്ച നടത്തി. പുണ്യനഗരമായ മദീനയുടെ ചരിത്രം വിവരിക്കുന്ന പുസ്തകമായ ‘മദീന’ ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ യൂസഫലിക്ക് സമ്മാനിച്ചു. ലുലു ഗ്രൂപ് സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ലുലു ഗ്രൂപ് ജിദ്ദ റീജനൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.