മദീന: സൗദി കെ.എം.സി.സി നാഷനൽ ഹജ്ജ് സെല്ലിന്റെ നേതൃത്വത്തിൽ മദീന കെ.എം.സി.സി ഹജ്ജ് വളന്റിയർ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ ശരീഫ് കാസർകോട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ദേശീയ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു.
ജലീൽ നഹാസ്, സൈദ് മുന്നിയൂർ, മുസ്തഫ മഞ്ഞക്കുളം മക്ക, ഗഫൂർ പട്ടാമ്പി എന്നിവർ സംസാരിച്ചു. മുഹമ്മദ് റിഷാൻ ഖിറാഅത്ത് നടത്തി. അഷറഫ് അഴിഞ്ഞിലം സ്വാഗതവും നഫ്സൽ മാസ്റ്റർ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഈ വർഷത്തെ മദീന ഹജ്ജ് സെൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
സൈത് മൂന്നിയൂർ (ചെയർ), ജലീൽ നഹാസ് (വൈസ് ചെയർ), ഗഫൂർ പട്ടാമ്പി (കോഓഡിനേറ്റർ), നാസർ തടത്തിൽ (ജന. കൺ.), ഷംസു മലബാർ (ജോ. കൺ), ജലീൽ കുറ്റ്യാടി (ക്യാപ്റ്റൻ), ഷെമീർ അണ്ടോണ, സിദ്ദീഖ് കാസർകോട് (വൈസ് ക്യാപ്റ്റൻ), അഷറഫ് തില്ലങ്കേരി (ട്രഷ.), മുസ്തഫ മൈത്ര, ഷകീർ ബാബു, മുഹമ്മദ് ഷെഫീക് മൂവാറ്റുപുഴ, നാസർ ജർമൻ ഹോസ്പിറ്റൽ, മനാഫ് അലുങ്ങൽ, ഷഫീർ താനൂർ, ഫസൽ ബിൻദാവൂദ്, ഗഫൂർ താനൂർ, ഇബ്രാഹിം ഫൈസി, റഫീഖ് കണ്ണൂർ, മെഹബൂബ്, ബഷീർ പട്ടാമ്പി, സൈനുൽ ആബിദ്, സിദ്ദിഖ് അബാൻ, ലത്തീഫ് ബോംബ്രണ, ഗഫൂർ അടിവാരം, മുഹമ്മദ് സാഹിബ് കാസർകോട്, നാസർ, മൻസൂർ ഇരുമ്പുഴി, ആഷിക് കണ്ണൂർ, ഫസലു റെഹ്മാൻ, മുസ്തഫ പെരുമ്പലം, മുജീബ് കോതമംഗലം, സാലിം വയനാട്, നജ്മുദ്ധീൻ വയനാട്, സക്കീറലി കൊണ്ടോട്ടി, അഷ്കർ ഖാലിദിയ, സലാം ചെർപ്പുളശ്ശേരി, സമദ് പാലൂർ എന്നിവരെ ഹജ്ജ് സേവനപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ അംഗങ്ങളായും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.