മദീന: മദീനയെയും മഹ്ദുദ്ദഹബ് പട്ടണത്തെയും ബന്ധിപ്പിക്കുന്ന ഖുറൈദ റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർകൂടിയാണ് മരിച്ചത്. അഞ്ചംഗ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. സൗദി ദമ്പതികളും മകനും മകളുമാണ് മരിച്ചത്. പിഞ്ചുബാലിക ഗുരുതരാവസ്ഥയിൽ മദീന കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മരിച്ച നാലു പേരുടെയും മൃതദേഹങ്ങൾ മദീന മസ്ജിദുന്നബവിയിൽ മയ്യിത്ത് നമസ്കാരം പൂർത്തിയാക്കി അൽബഖീഅ് മഖ്ബറയിൽ ഖബറടക്കി. അപകടമുണ്ടായ ഉടൻ സ്ഥലത്ത് എത്തിയെന്നും പരിക്കേറ്റവരെ എയർ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചതെന്നും മദീന റെഡ് ക്രസൻറ് ശാഖ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. സ്വാലിഹ് അൽഔതഫി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.