ജിദ്ദ: കെ.എൻ.എം എജുക്കേഷൻ ബോർഡ് അഞ്ച്, ഏഴ്, 10 ക്ലാസുകളിലെ കുട്ടികൾക്കായി നടത്തി വരാറുള്ള മദ്റസ പൊതു പരീക്ഷ ഗൾഫ് സെക്ടറിൽ ജിദ്ദ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ സെന്ററിൽ സംഘടിപ്പിച്ചു.ജിദ്ദക്കകത്തും പുറത്തുംനിന്നുമായി ധാരാളം വിദ്യാർഥികൾ പരീക്ഷയെഴുതി.
ശിഹാബ് സലഫി, ആമിന വാളപ്ര, മുഹ്സിന അബ്ദുൽ ഹമീദ്, ഫാത്തിമ സാലിഹ്, ഫവാസ് എന്നിവർ പരീക്ഷ നിയന്ത്രിച്ചു. ഇസ്സുദ്ദീൻ സ്വലാഹി ചീഫ് ഇൻവിജിലേറ്റർ ആയിരുന്നു. മദ്റസയിലേക്കുള്ള അഡ്മിഷൻ തുടരുന്നതായി അധികൃതർ അറിയിച്ചു. വ്യാഴം രാത്രി ഏഴ് മുതൽ 10 വരെയും ശനി രാവിലെ 10 മുതൽ 1.30 വരെയുമാണ് മദ്റസയിലെ ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്കായി +966556278966, +966 123532022 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും മദ്റസ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.